Advertisement

പശ്ചിമ ബംഗാളില്‍ ഐ.ഒ.സി. പ്ലാന്റില്‍ തീപിടുത്തം; മൂന്നു മരണം

December 21, 2021
1 minute Read

പശ്ചിമ ബംഗാളിലെ ഹാൽദിയയിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐ.ഒ.സി.) റിഫൈനറിയിൽ വൻതീപിടുത്തം. മൂന്നുപേർ മരിച്ചു നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്. പരുക്കേറ്റ 37 പേരെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read Also : കോതമംഗലം മത്സ്യ മാർക്കറ്റിൽ തീപിടുത്തം

ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഐ.ഒ.സി. അറിയിച്ചു. സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ദുഃഖം രേഖപ്പെടുത്തി.

Story Highlights : IOC’s Haldia refinery fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top