Advertisement

മൈജിയുടെ 100-ാം ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നാളെ പെരിന്തൽമണ്ണയിൽ

December 21, 2021
Google News 3 minutes Read

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശ്യംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ പെരിന്തൽമണ്ണയിൽ. നാളെ രാവിലെ 10 മണിക്ക് ചലച്ചിത്രതാരം മഞ്ജു വാര്യറാണ് സ്റ്റോർ ഉദ്ഘാടനം നിർവഹിക്കുന്നത്. ( myg perinthalmanna showroom inauguration )

കേരളത്തിലാകെ നൂറ് ഔട്ട്‌ലെറ്റുകളും നൂറ് മൈജി കെയർ സർവ്വീസ് സെന്ററുകളും എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മൈജി. ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കിയ മൈജി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയൻസ് സ്റ്റോറാണ് പെരിന്തൽമണ്ണയിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചർ സ്റ്റോറിൽ ലോകോത്തര ബ്രാൻഡുകളുടെ വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എയർകണ്ടീഷ്ണർ, ടിവി, കിച്ചൻ അപ്ലയൻസസ് തുടങ്ങിയ ഗൃഹോപകരണങ്ങളുടേയും മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പുകൾ, ടാബ്ലറ്റുകൾ തുടങ്ങി ഗാഡ്ജറ്റുകളുടെയും അതിവിപുലമായ കളക്ഷനാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഇതുവരെ കണ്ടിട്ടില്ലാത്ത ഉദ്ഘാടന ഓഫറുകളും അനവധി സ്‌പെഷ്യൽ ഓഫറുകളുമാണ് പെരിന്തൽമണ്ണ ഫ്യൂച്ചറിൽ ഒരുക്കിയിട്ടുള്ളത്. അനവധി സർപ്രൈസ് ഗെയിമുകളും കോണ്ടസ്റ്റുകളും ഉദ്ഘാടനത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഫ്യൂച്ചറിൽ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വേറിട്ട ഷോപ്പിംഗ് അനുഭവമാകും ലഭിക്കുക.

കിച്ചൻ അപ്ലയൻസുകൾ, ക്രോക്കറി, ഡിജിറ്റൽ ആക്‌സസറീസ്, സ്മാർട്ട് വാച്ചുകൾ, ഹോം തീയറ്ററുകൾ, ലൈവ് എക്‌സ്പീരിയൻസ് ഏരിയ, പ്രിന്ററുകൾ, പ്രൊജക്റ്ററുകൾ, സ്മാർട്ട് ഓട്ടോമേഷൻ & സിസിടിവി, പ്ലേ സ്റ്റേഷനുകൾ എന്നിവയെല്ലാം വൻ വിലക്കുറവിലാണ് ലഭിക്കുക. ഒന്നിലധികം ഗൃഹോപകരണങ്ങൾ ഒരുമിച്ച് തെരഞ്ഞെടുക്കാനുള്ള കോംബോ ഓഫറുകളും അവിശ്വസനീയമായ വിലക്കുറവിൽ പെരിന്തൽമണ്ണ ഫ്യൂച്ചറിൽ സജ്ജമാക്കിയിട്ടുണ്ട്. ബഡ്ജറ്റിന്റെ ആശങ്കകളില്ലാതെ പർച്ചേസ് ചെയ്യുവാൻ നിരവധി ഇഎംഐ പ്ലാനുകളും പെരിന്തൽമണ്ണ ഫ്യൂച്ചറിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. വളരെ ചെറിയ മാസതവണയിൽ ടി.വി., റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ തെരഞ്ഞെടുക്കാം. വിശാലമായ പാർക്കിംഗ് ഏരിയയും പെരിന്തൽമണ്ണ ഫ്യൂച്ചറിന്റെ പ്രത്യേകതകളിലൊന്നാണ്.

മൈജിയുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകളുടെ എക്സ്റ്റന്റഡ് വാറണ്ടി, പ്രൊട്ടക്ഷൻ പ്ലാനുകൾ തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചറിലും ലഭ്യമാണ്. വിദഗ്ധരായ ടെക്‌നീഷ്യൻസിന്റെ നേതൃത്വത്തിൽ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച സർവീസും ഡേറ്റ സുരക്ഷയും ഉറപ്പാക്കുന്ന മൈജി കെയറും പെരിന്തൽമണ്ണ ഫ്യൂച്ചറിന്റെ ഭാഗമായുണ്ട്.

Story Highlights : myg perinthalmanna showroom inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here