19
Jan 2022
Wednesday

അമിതവണ്ണം ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമോ; അറിയാം….

അമിതവണ്ണമുള്ള കുട്ടികളിൽ ഹൃദ്രോഗ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജോര്‍ജിയ സര്‍വകലാശാല നടത്തിയ പഠന റിപ്പോർട്ട്. പൊണ്ണത്തടി കാരണം കുട്ടികളുടെ വയറിന് ചുറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പിന്നീട് കുട്ടികൾക്ക് അപകടകാരികളാകാം. ഈ കൊഴുപ്പ് പിന്നീട് ഗുരുതര ഹൃദ്രോഗ പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്ന് പീഡിയാട്രിക് ഒബ്സിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. അറുന്നൂറിലധികം കുട്ടികളിലും യുവാക്കളിലും കൗമാരക്കാരിലും ആണ് പഠനം നടത്തിയത്. അവരുടെ വയറിനു ചുറ്റുമുള്ള കൊഴുപ്പും രക്തധമനികളുടെ കാഠിന്യവും വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത് അനുസരിച്ച്, വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കുട്ടികളുടെ രക്തധമനികളിലും കൊഴുപ്പിന്‍റെ സാന്നിധ്യം ഉണ്ടാകുന്നു. ഇതുമൂലം രക്തധമനികളുടെ ദൃഢത കൂടുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. രക്തധമനികള്‍ ദൃഢത കൂടും തോറും ഇതിലൂടെയുള്ള രക്തയോട്ടത്തിന്‍റെ വേഗം വര്‍ധിക്കുകയും ഇത് ഹൃദയ സംവിധാനത്തിന്‍റെ താളം തെറ്റാൻ ഇടയാകുമെന്നുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോര്‍ജിയ സര്‍വകലാശാല അസിസ്റ്റന്‍റ് പ്രഫസര്‍ ജോസഫ് കിന്‍ഡ്ലര്‍ പറയുന്നത്.

ഇത് ഭാവിയിൽ ഹൃദയസംബന്ധമായ രോഗങ്ങളിലേക്കും ഹൃദയ സ്തംഭനത്തിലേക്ക് വരെ വഴിവെയ്ക്കും. അതിലേക്ക് നയിക്കാവുന്ന പ്രശ്നങ്ങൾ കുട്ടികാലത്തോ കൗമാരകാലത്തോ തന്നെ കാണിച്ച് തുടങ്ങുമെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. സാധാരണ ഗതിയിൽ എല്ലിന്റെയും ഹോർമോണിന്റെയും ഗവേഷണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമ്പരാഗത സ്കാനുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എല്ലാം തന്നെ വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും കാര്യമായ റേഡിയേഷന്‍ ഇല്ലാതെ തന്നെ അറിയാന്‍ സഹായിക്കുന്നു.

Read Also : ഓർഡർ ചെയ്തത് 40000 രൂപയുടെ ആപ്പിൾ വാച്ച്; നടന് കിട്ടിയതോ കല്ല്…

മാത്രവുമല്ല പണ്ടൊക്കെ മുതിർന്നവരിൽ മാത്രം ഉണ്ടായിരുന്ന ടൈപ്പ് 2 പ്രമേഹം ഇപ്പോൾ കുട്ടികളിലും കൂടുതലായി കാണപ്പെടുന്നുണ്ട്.അതിന് പ്രധാന കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കുന്നത് അമിത വണ്ണമാണ്. ഹൃദയത്തെ മാത്രമല്ല തലച്ചോറിനെയും വൃക്കകളെയും എല്ലുകളെയും കരളിനെയുമെല്ലാം അമിതവണ്ണം ബാധിക്കുന്നു. അതുകൊണ്ട് ഇത് തടയാനുള്ള വഴികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

Story Highlights : Overweight kids may develop heart complications: Study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top