Advertisement

ചീഫ് വിപ്പിന്റെ പേഴ്‌സണൽ സ്റ്റാഫിൽ 17 പേര്‍ കൂടി; പദവി തന്നെ അനാവശ്യമെന്ന വിവാദങ്ങൾക്കിടെ നിയമനം

December 22, 2021
Google News 1 minute Read

ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവ്. എൻ ജയരാജിൻ്റെ പേഴ്‌സണൽ സ്റ്റാഫിന് ശമ്പള ഇനത്തിൽ ചെലവ് പ്രതിവർഷം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് .

ചീഫ് വിപ്പിന്റെ പേർസണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 17 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ സർക്കാർ സർവീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിവരാണ്. ചീഫ് വിപ്പ് പദവി തന്നെ അനാവശ്യമെന്ന വിവാദങ്ങൾക്കിടെയാണ് പേർസണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കൂട്ടിയത്.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

23,000 മുതൽ ഒരു ലക്ഷം വരെയാണ് പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് പി സി ജോർജിന് 30 പേഴ്സണൽ സ്റ്റാഫിനെ അനുവദിച്ചതിനെ എൽഡിഫ് രൂക്ഷമായി വിമർശിച്ചിരുന്നു.

Story Highlights : kerala-government-appoints-more-personal-staff-to-chief-whip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here