വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 25 വർഷം കഠിന തടവും 50,000 രൂപ പിഴയും

തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 25 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വള്ളക്കടവ് സ്വദേശി അശ്വിൻ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. ( man raped 17 year old )
2017-2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ഇട്ട് വിവാഹ വാഗ്ദാനം നടത്തി പ്രതി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യുഷൻ കേസ്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജിൽ കൊണ്ട് പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇരയായ കുട്ടി വഴങ്ങാത്തതിനാൽ പ്രതി മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്.
Read Also : വർക്കലയിൽ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; 5 പേർ അറസ്റ്റിൽ
കുട്ടിയുടെ സ്വർണ്ണ ഏലസും പൈസയും വരെ പ്രതി കൈക്കലാക്കി. ഈ ഏലസ് പ്രതി ചാലയിലുള സ്വർണ്ണ കടയിൽ വിൽക്കുകയും ചെയ്തു. പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താൻ ചതിക്കപ്പെട്ടുവെന്ന് പെൺകുട്ടി അറിയുന്നത്.
Story Highlights : man raped 10th std girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here