Advertisement

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനിൽ പുതിയ നിയന്ത്രണവുമായി ആർബിഐ; ജനുവരി 1 മുതൽ പുതിയ മാറ്റം

December 22, 2021
Google News 2 minutes Read
online card transaction rule RBI

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷന് പുതിയ ചട്ടങ്ങൾ അവതരിപ്പിച്ച് ആർബിഐ. ജനുവരി ഒന്ന് മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കില്ല എന്നതാണ് പുതിയ നിയന്ത്രണം. ( online card transaction rule RBI )

ആമസോൺ, സൊമാറ്റോ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ സാധരണയായി കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സേവ് ചെയ്യുകയാണ് പതിവ്. ട്രാൻസാക്ഷൻ നടത്തുന്ന സമയത്ത് സിവിവി മാത്രം അടിച്ച് ഒടിപിയും നൽകി പണം അടയ്ക്കുന്ന ഈ രീതി ഇനിമുതൽ അത്ര എളുപ്പമാകില്ല. ഓരോ തവണയും ഉപഭോക്താക്കൾക്ക് കാർഡ് നമ്പർ ഉൾപ്പെടെ നൽകി വേണം ഇ-കൊമേഴ്സ് വെബ്സൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ.

എന്നാൽ ഉപഭേക്താക്കൽക്ക് സമ്മതപത്രം നൽകി കാർഡ് ടോക്കനൈസ് ചെയ്യാൻ സാധിക്കും. ഇങ്ങനെ കാർഡ് വിവരങ്ങൾ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ സൂക്ഷിക്കാൻ അനുമതി നൽകാം. ഉപഭോക്താക്കളിൽ നിന്ന് സമ്മതപത്രം ലഭിക്കുന്നതോടെ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്താകും സൂക്ഷിക്കുക.

Read Also : തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ

നിലവിൽ മാസ്റ്റർ കാർഡ്, വീസ കാർഡ് എന്നിവ മാത്രമേ ടോക്കനൈസ് ചെയ്യാൻ സാധിക്കുകയുള്ളു. കാർഡുകൾ ടോക്കനൈസ് ചെയ്യാൻ പ്രത്യേകം ചാർജ് ഈടാക്കുന്നതല്ല.

Story Highlights : online card transaction rule RBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here