പിങ്ക് പൊലീസ് വിവാദം; തനിക്കും മകൾക്കും നീതി ലഭിച്ചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ

എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച കേസില്‍ തനിക്കും മകൾക്കും നീതി ലഭിച്ചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ. സർക്കാരിൽ നിന്നും പൊലീസിൽ നിന്നും നീതി ലഭിക്കാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. ദൃശ്യങ്ങൾ പകർത്തിയ സിയാദിന്റെ ഇടപെടൽ നിർണായകമായെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു.
പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും വേദനിപ്പിച്ചത് സര്‍ക്കാര്‍ നിലപാട്. നഷ്ടപരിഹാരത്തുകയ്ക്കല്ല, നീതി പ്രതീക്ഷിച്ചാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയാലും കേസ് ജയിക്കില്ലെന്നും ജയചന്ദ്രൻ പറഞ്ഞു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
അതേസമയം പിങ്ക് പൊലീസിന്റെ പരസ്യവിചാരണയിൽ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ് നൽകി. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമായ നടപടി വേണം കൂടാതെ സംസ്ഥാന സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. കോടതി ചെലവായി 25000 രൂപയും കെട്ടിവയ്ക്കണം.
ഉദ്യോഗസ്ഥയെ ക്രമസമാധാനപാലന ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിർത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസുകാരിക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ക്രമസമാധാനച്ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും ഉത്തരവിലുണ്ട്.
Story Highlights : Pink-Police-compensation-update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here