Advertisement

അലി ഫസലും റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു

December 23, 2021
2 minutes Read
ali fazal richa chadha wedding soon

ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. അടുത്ത വർഷമാകും ഇരുവരുടേയും വിവാഹം. ( ali fazal richa chadha wedding )

മുംബൈയിലും ഡൽഹിയിലുമാകും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും.

ഏപ്രിൽ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

Read Also : 7000 സ്‌ക്വ.ഫീറ്റ്; പ്രതിമാസം 8 ലക്ഷം രൂപ വാടക; കത്രീന-വിക്കി കൗശൽ താമസിക്കുന്നത് അത്യാഡംബര ഫ്‌ളാറ്റിൽ; ചിത്രങ്ങൾ

2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് അരുവരും കണ്ടുമുട്ടിയത്. നിലവിൽ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് അലി ഫസൽ. സഞ്ചജ് ലീല ബൻസാലിയുടെ ‘ഹീരാമന്ദി’ എന്ന വെബ് സീരിസാണ് റിച്ചയുടെ പുതുതായി പുറത്തുവരാനിരിക്കുന്ന പ്രൊജക്ട്.

Story Highlights : ali fazal richa chadha wedding soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top