ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്

വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. ക്രിക്ക്‌ബസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതത്. (ipl mega auction february)
രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം മത്സരങ്ങൾ നടത്താനും ആലോചനയുണ്ട്. ഗുജറാത്തിൽ അഹ്മദാബാദ്, ബറോഡ, രാജ്കോട്ട് എന്നീ സ്റ്റേഡിയങ്ങളിൽ വച്ചോ മഹാരാഷ്ട്രയിൽ മുംബൈ, പൂനെ എന്നിവിടങ്ങളിൽ വച്ചോ മത്സരം നടത്തിയേക്കും.
അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദ് തകർപ്പൻ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഡെയിൽ സ്റ്റെയിൻ, മുത്തയ്യ മുരളീധരൻ, ബ്രയാൻ ലാറ എന്നിവരൊക്കെ സംഘത്തിലുണ്ട്. ഐപിഎൽ അടുത്ത സീസണിലേക്കുള്ള മെഗാ സീസണിലേക്ക് മുന്നോടി ആയാണ് സൺറൈസേഴ്സ് പരിശീലക സംഘത്തെ പ്രഖ്യാപിച്ചത്.
Read Also : സ്റ്റെയിൻ, മുരളീധരൻ, ലാറ; സൺറൈസേഴ്സിന് സൂപ്പർ സ്റ്റാർ പരിശീലക സംഘം
മുൻ ഓസീസ് താരം ടോം മൂഡിയാണ് സൺറൈസേഴ്സ് മുഖ്യ പരിശീലകൻ. നേരത്തെ സൺറൈസേഴ്സിനെ തുടർച്ചയായ ഏഴ് വർഷം പരിശീലിപ്പിച്ചയാളാണ് മൂഡി. മൂഡിക്ക് കീഴിൽ മികച്ച പ്രകടനങ്ങളും ടീം നടത്തി. 2019ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ആ സീസണിൽ ബെയ്‌ലിസ് ആയിരുന്നു മുഖ്യ പരിശീലകൻ. 2020 സീസണിൽ ട്രെവർ ബെയ്‌ലിസിനു പകരം വീണ്ടും മൂഡിയെ മുഖ്യ പരിശീലകനാക്കിയെങ്കിലും പിന്നീട് അദ്ദേഹത്തെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
മുൻ ഓസീസ് താരവും കെകെആർ, ആർസിബി ക്ലബുകളുടെ പരിശീലകനുമായിരുന്ന സൈമൻ കാറ്റിച്ച് സഹപരിശീലകനാവും. മുൻപ് കൊൽക്കത്തയുടെ സഹപരിശീലകനായിരുന്ന കാറ്റിച്ച് 2019 മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലകനായും സേവനമനുഷ്ടിച്ചു. കഴിഞ്ഞ സീസണിൻ്റെ പകുതിയിൽ കാറ്റിച്ചിനെ ആർസിബി പുറത്താക്കി.
ദക്ഷിണാഫ്രിക്കയുടെയും സൺറൈസേഴ്സിൻ്റെയും മുൻ താരം ഡെയിൽ സ്റ്റെയിൻ പേസ് ബൗളിംഗ് പരിശീലകനാണ്. മുൻ ഇന്ത്യൻ താരം ഹേമങ് ബദാനി ഫീൽഡിംഗ് പരിശീലകൻ. കഴിഞ്ഞ സീസണുകളിൽ ഫ്രാഞ്ചൈസിക്കൊപ്പമുണ്ടായിരുന്ന ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ സ്ഥാനം നിലനിർത്തി. മുരളി സ്പിൻ ബൗളിംഗ് പരിശീലകനാണ്. വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയാണ് ബാറ്റിംഗ് പരിശീലകൻ.
Story Highlights : ipl mega auction february
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here