എട്ട് വയസുകാരിയെ 4 വർഷം പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവ്

എട്ട് വയസുകാരിയെ നാലു വർഷം പീഡിപ്പിച്ച പ്രതിക്ക് അൻപത് വർഷം തടവും 1,20,000 രൂപ പിഴയും. തങ്കമണി സ്വദേശി സോജൻ ആണ് കേസിലെ പ്രതി. ( pocso case culprit gets 50 years jail term )
പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം തടവ് , ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിന് 20 വർഷം തടവ്, ക്രൂരമായ പീഡനത്തിന് അഞ്ച് വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
Read Also : കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിക്ക് ശിക്ഷാ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു
പിഴ തുകയായ 1,20,000 രൂപ കുട്ടിക്ക് നൽകണം. അൻപതിനായിരം രൂപ നഷ്ട പരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിട്ടിക്ക് നിർദേശം നൽകി.
2017 ലാണ് പീഡന വിവരം പുറത്തറിയുന്നത്. തങ്കമണി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Story Highlights : pocso case culprit gets 50 years jail term
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here