ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതിയും കുടുംബവും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ഇന്ന് രാത്രിയോടെയാണ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ ഭാരവാഹികൾ സ്വീകരിച്ചു. ഇന്നലെ കൊച്ചിയിലെത്തിയ രാംനാഥ് കോവിന്ദ് ഇന്ന് രാവിലെയാണ് തലസ്ഥാനത്തെത്തിയത്. ഇന്ന് രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.20 ന് ഡൽഹിക്ക് മടങ്ങും.
രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥശാല പ്രസ്ഥാത്തിന്‍റെ ഉപജ്ഞാതാവ് പി എൻ പണിക്കറിന്‍റെ പ്രതിമ പൂജപ്പുരയിൽ അനാവരണം ചെയ്ത ശേഷമാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
അതേസമയം കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്തെത്തി. കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും കൊവിഡ് കാലത്ത് ലോകമെമ്പാടും മുന്നണിപ്പോരാളികളായിരുന്നെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്.
കേരള ജനത ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. സുസ്ഥിര വികസനത്തില്‍ ഉള്‍പ്പെടെ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്. കേരളത്തിലെ സര്‍ക്കാരുകള്‍ വളര്‍ച്ചയ്ക്കും വികസനത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കേരളം കൂടുതല്‍ മികവിലേക്ക് ഉയരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : president-of-india-ram-nath-kovind-visits-sree-padmanabhaswamy-temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here