Advertisement

അമേരിക്കയിൽ രണ്ടാമത്തെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം

December 23, 2021
Google News 2 minutes Read

അമേരിക്കയിൽ രണ്ടാമത്തെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം. ഫൈസറിൻ്റെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകിയതിനു പിറ്റേ ദിവസമാണ് രണ്ടാമത്തെ ഗുളികയ്ക്ക് കൂടി യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകുന്നത്. മെർക്ക് എന്ന കമ്പനിയാണ് പുതിയ ഗുളികയുടെ നിർമാതാക്കൾ. (Second Covid Pill America)

കൊവിഡ് ബാധിച്ച് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഗുളിക കഴിക്കണം. അങ്ങനെയെങ്കിൽ മരണവും ആശുപത്രി വാസവും 30 ശതമാനത്തോളം കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫൈസർ ഗുളിക 90 ശതമാനം കുറയ്ക്കുമെന്നാണ് അവകാശപ്പെട്ടത്. രണ്ട് ഗുളികകളും വാക്സിനു പകരമാവില്ലെന്ന് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

അതിസാരം, രുചി അറിയുന്നതിൽ ബുദ്ധിമുട്ട്, ഛർദ്ദിൽ എന്നിവകളാണ് ഫൈസറിൻ്റെ ഗുളികയുടെ സൈഡ് എഫക്ടുകൾ. ഗർഭിണികളോ മുലയൂട്ടുന്ന സ്ത്രീകളോ ഗുളിക ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

Read Also : കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ മെഡിക്കൽ ബോഡി

അതേസമയം, ഇന്ത്യയിൽ 60 ശതമാനം ആളുകൾ സമ്പൂർണ വാക്‌സിനേഷൻ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു. ആകെ വാക്‌സിനേഷൻ 139.70 കോടി പിന്നിട്ടു(1,39,69,76,774).

രാജ്യത്തെ പ്രായപൂർത്തിയായവരുടെ വാക്‌സിനേഷനാണ് 60 ശതമാനം പൂർത്തികരിച്ചത്. ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം ട്വീറ്റ് ചെയ്തത്. 89 ശതമാനം കൗമാരപ്രായക്കാർ ഒന്നാം ഡോസ് വാക്‌സിൻ ഇതുവരെ സ്വീകരിച്ചു.

അതിനിടെ രാജ്യത്തെ ഒമിക്രോൺ വ്യാപന സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ രേഖപ്പെടുത്തിയ ഒമിക്രോൺ കേസുകളുടെ എണ്ണം 236 ആയി. ഇന്ന് തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ രോഗബാധിതരുള്ളത്.

കേരളത്തിൽ ഇന്ന് 2514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3427 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകൾ പരിശോധിച്ചു. ടിപിആർ 4.51 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

Story Highlights : Second Covid Pill Cleared America

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here