ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു; കെ എസ് സേതുമാധവന് ആദരാഞ്‍ജലി അര്‍പ്പിച്ച് മോഹൻലാല്‍

കെ എസ് സേതുമാധവന്റെ വിയോഗത്തില്‍ ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് നടൻ മോഹൻലാല്‍. മലയാളത്തിന്റെ മികച്ച സംവിധായകരില്‍ ഒരാളായ കെ എസ് സേതുമാധവനാണ് ഇന്ന് മലയാള സിനിമയ്‍ക്ക് അടിത്തറ പാകിയത്. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നെന്ന് മോഹൻലാല്‍ കുറിച്ചു.
‘മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്‍ത അനുഗ്രഹീത ചലച്ചിത്രകാരൻ ശ്രീ കെ.എസ് സേതുമാധവൻ സാറിന് ആദരാഞ്‍ലികൾ. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം എന്നുമാണ് മോഹൻലാല്‍ കുറിച്ചു.
കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിച്ചിട്ടുമുണ്ട്. ‘അറിയാത്ത വീഥികള്‍’ എന്ന ചിത്രമാണ് അതിലൊന്ന്. ‘അവിടത്തെ പോലെ ഇവിടെയും സിനിമയില്‍ മോഹൻലാലും മമ്മൂട്ടിയും കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ അഭിനയിക്കുകയും ചെയ്‍തു.
Story Highlights : actor-mohanlal-tributes-director-k-s-sethumadhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here