Advertisement

ക്രിസ്മസ് കച്ചവടം: വ്യാപാര സ്ഥപനങ്ങളിൽ പരിശോധന; 136 ക്രമക്കേടുകൾ കണ്ടെത്തി

December 24, 2021
Google News 1 minute Read

ക്രിസ്മസിനോടനുബന്ധിച്ച് പൊതു വിപണികളിലും വ്യാപാര സ്ഥാപനങ്ങളിലും തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തി.

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കൽ,ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിന്റെ ഭാഗമാണ് പരിശോധന. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആറ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. 470 കടകളിൽ നടന്ന പരിശോധനയിൽ 136 ക്രമകേടുകൾ കണ്ടെത്തി.

71 പച്ചക്കറി കടകൾ പരിശോധിച്ചതിൽ 27 ക്രമക്കേടുകളും 72 ഇറച്ചിക്കടകൾ പരിശോധിച്ചതിൽ 15 ക്രമക്കേടുകളും 185 പ്രൊവിഷണൽ സ്റ്റോറുകൾ പരിശോധിച്ചതിൽ 50 ക്രമക്കേടുകളും 142 പൊതു വിപണി സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 44 ക്രമക്കേടുകളും കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ കടകൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Story Highlights : christmas-shopping-136-irregularities-found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here