പ്രതിസന്ധിക്ക് പരിഹാരം; ഹരീഷ് റാവത്തിന് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് ഹരീഷ് റാവത്ത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റാവത്തിന്റെ പ്രതികരണം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ബുധനാഴ്ച പങ്കുവച്ച ട്വീറ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചത്. നിയമസഭാകക്ഷി നേതാവ് പ്രീതം സിങ്ങും സംഘടനാ ചുമതലയുള്ള ദേവേന്ദ്ര യാദവും ചേര്‍ന്നു തഴയുന്നുവെന്നും റാവത്ത് പരാതിപ്പെട്ടിരുന്നു.
ഹരീഷ് റാവത്ത്, പ്രീതം സിംഗ്, ഗണേഷ് ഗോഡിയാല്‍, കിഷോര്‍ ഉപാധ്യായ എന്നിവരെയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. സംഘടന തന്നെ അവഗണിക്കുകയാണെന്നും അവരുടെ ആളുകള്‍ തന്റെ കയ്യും കാലും ബന്ധിച്ചിരിക്കുകയാണെന്നും ഹരീഷ് ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇനി വിശ്രമിക്കാന്‍ സമയമാണെന്നും ഹരീഷ് പറഞ്ഞതിന് പിന്നാലെയാണ് പ്രതിസന്ധിക്ക് ആശ്വാസം പകര്‍ന്ന് ഹരീഷ് റാവത്തിന് തെരഞ്ഞെടുപ്പ് ചുമതല ലഭിക്കുന്നത്.
Read Also : മോദി ഭരണത്തിൽ 12 വനിതാ കേന്ദ്രമന്ത്രിമാർ; ജെ പി നദ്ദ
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്. പ്രചാരണത്തിന് സംസ്ഥാന നേതാക്കള്‍ റാവത്തിന് പിന്തുണ നല്‍കണമെന്നും ഹൈക്കമാന്‍ഡില്‍ നിന്ന് ആവശ്യമുള്ള സഹായങ്ങള്‍ ലഭ്യമാക്കുമെന്നും റാവത്തിന് ഉറപ്പുലഭിച്ചു.
Story Highlights : harish rawat, uttarakhand, Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here