ലുധിയാന കോടതിയിൽ സ്ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍

പഞ്ചാബിലെ ലുധിയാനയിൽ ജില്ലാ കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍. ലഹരിമരുന്നു കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രതിയായ ഗഗന്‍ദീപ് സിങ് എന്നയാളാണ് കൃത്യത്തിനു പിന്നിൽ. സ്‌ഫോടനത്തിൽ പാകിസ്താൻ ഏജൻസികളോ ഖാലിസ്ഥാൻ ഗ്രൂപ്പുകളോ ഉൾപ്പെട്ടതിന് തെളിവില്ലെന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ പ്രസ്താവന ശരിവെയ്ക്കുന്നതാണ് പുതിയ കണ്ടെത്തൽ.
ഹെഡ് കോൺസ്റ്റബിളായ ഗഗന്‍ദീപിനെ 2019ല്‍ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് രണ്ട് വർഷം ജയിലിൽ കഴിയുകയും ചെയ്തു. ഗഗന്‍ദീപ് ജയിലില്‍ നിന്നിറങ്ങിയത് രണ്ടുമാസം മുന്‍പാണ്. ഇയാളുടെ സിം കാർഡും വയർലെസ് ഡോങ്കിളും ഇയാളെ തിരിച്ചറിയാൻ സഹായിച്ചെന്നും മൃതദേഹം സിങ്ങിന്റെതാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
2, 3 നിലകളിലെ ഒട്ടേറെ ഭിത്തികളും പുറത്ത് നിർത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകളും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണു പലരെയും പുറത്തെടുത്തത്. പൊലീസിനു പുറമേ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം ആരംഭിച്ചു.
Story Highlights : man-killed-in-ludhiana-court-blast-was-bomber-an-ex-cop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here