Advertisement

എസ്ഡിപിഐയും ആർഎസ്എസും മതനിരപേക്ഷതയെ തകർക്കുന്നു : മുഖ്യമന്ത്രി

December 25, 2021
2 minutes Read
cm against sdpi rss

എസ്ഡിപിഐയും ആർഎസ്എസും മതനിരപേക്ഷതയെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്ന് മറ്റൊന്നിന് വളമാകുകയാണ്. വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടുകയല്ല വേണ്ടതെന്നും കേരളത്തിന്റെ തനിമ തകർക്കാനുള്ള ശ്രമത്തെ ഗൗരവമായി കാണണമെന്നും മുഖ്യന്ത്രി വ്യക്തമാക്കി. ( cm against sdpi rss )

വഖഫിൽ മുസ്ലിമിന് എന്തോ അപകടം പറ്റിയെന്നുള്ള പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലീഗ് അതിന് പ്രത്യേക സമ്മേളനം വിളിച്ചു. മുസ്ലിമിന്റെ വികാരം പ്രകടിപ്പിക്കാൻ വന്നവർ വിളിച്ച മുദ്രാവാക്യം അറിഞ്ഞില്ലേ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. തെറ്റായ രീതിയിൽ ഒരു വിഭാഗത്തെ ഇളക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുസ്ലിം ലീഗ് രാഷ്ട്രീയപാർട്ടിയുടെ സ്വഭാവം ഉപേക്ഷിക്കുകയാണെന്നും മുഖ്്യമന്ത്രി പറഞ്ഞു.

കെ റെയിൽ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എന്താണ് കെ-റെയിലിനെതിരായ എതിർപ്പിന്റെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങൾ നാട്ടിൽ ഇത്തരം കാര്യങ്ങൾ നടക്കണമെന്ന് ആഗ്രഹിക്കുന്നു. എതിർപ്പുണ്ടെന്നു കരുതി ഒരുപദ്ധതിയും എൽഡിഎഫ് സർക്കാർ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : ”കരുതലോടെ ക്രിസ്മസ് ആഘോഷം ”; ആശംസ നേർന്ന് മുഖ്യമന്ത്രി

കോവളം ബേക്കൽ ജലപാത കേരളത്തിന്റെ മുഖച്ഛായ മറ്റും. ജനവികാരത്തിനു ഒപ്പം നിന്നു പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമം. തെറ്റായ കാര്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : cm against sdpi rss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top