Advertisement

സദ്ഭരണത്തിലൂടെ മോദി സ്വാതന്ത്ര്യത്തെ പുനർനിർവചിച്ചു; അമിത് ഷാ

December 25, 2021
Google News 1 minute Read

നരേന്ദ്ര മോദി സർക്കാർ സദ്ഭരണത്തിലൂടെ സ്വാതന്ത്ര്യത്തെ പുനർനിർവചിച്ചുവെന്ന് അമിത് ഷാ. രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രധാനമന്ത്രി കൊണ്ടുവന്നു. കഴിഞ്ഞ 21 സർക്കാരുകൾ വോട്ട് ബാങ്കുകൾ കണക്കിലെടുത്താണ് തീരുമാനങ്ങളെടുത്തതെന്നും ഡൽഹിയിൽ നടന്ന പരിപാടിയിൽ അമിത് ഷാ പറഞ്ഞു.

മോദി സർക്കാർ ജനങ്ങൾക്ക് നല്ലതായി തോന്നുന്ന തീരുമാനങ്ങൾ എടുത്തിട്ടില്ല. എടുത്ത തീരുമാനങ്ങൾ എല്ലാം ജനക്ഷേമം മാത്രമാണ് ചെയ്തിട്ടുള്ളത്. 2014ൽ മോദി അധികാരത്തിൽ എത്തിയപ്പോൾ, സർക്കാർ പ്രവർത്തിക്കാൻ മാത്രമല്ല, രാജ്യത്തെ പരിവർത്തനം ചെയ്യാനാണെന്ന് ജനങ്ങൾ അനുഭവിച്ചറിഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ നല്ല ഭരണം ഉണ്ടായില്ലെന്നും ഷാ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 70 വർഷമായി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടു. മോദി സർക്കാരിന്റെ ഏഴു വർഷത്തെ ഭരണത്തിൽ കൃഷി, വ്യവസായം, ഗ്രാമം, നഗരം തുടങ്ങി എല്ലാ മേഖലകളിലും വികസനം ഉണ്ടായെന്നും അമിത് ഷാ പറഞ്ഞു.

Story Highlights : modi-govt-redefined-independence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here