‘രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം’; കാലുപിടിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി എംപി

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കാലുപിടിക്കാന്‍ വരെ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണുമ്പോള്‍ ഒരച്ഛന്‍ എന്ന നിലയില്‍ വേദനയുണ്ടെന്നും ഓരോ കൊലപാതകങ്ങളും ഒരു നാടിന്റെ സമാധാനം കെടുത്തുന്നുണ്ടെന്നും സുരേഷ് ഗോപി എംപി പ്രതികരിച്ചു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.
രണ്‍ജീതിന്റെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള 12 പ്രതികളെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല. പ്രതികള്‍ക്ക് സഹായംചെയ്ത 5 പേര്‍ മാത്രമാണ് കസ്റ്റഡിയിലായിട്ടുള്ളത്. പ്രതികള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്‍ജീത് ശ്രീനിവാസനെ ആറ് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയത്.
Read Also : കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരെന്ന് സി പി ഐ
ഷാന്‍ വധക്കേസില്‍ ഇന്നലെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. പ്രതികളെ വിശദമായി ചോദ്യം ചെയ്യും. അന്വേഷണം ആരംഭിച്ച ശേഷം ആദ്യമായാണ് കേസില്‍ നേരിട്ട് പങ്കുള്ളവര്‍ അറസ്റ്റിലാകുന്നത്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ട് തൃശൂര്‍ സ്വദേശികളെയും ഒരു ആലപ്പുഴ സ്വദേശിയെയും കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Highlights : suresh gopi mp, political murders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here