എൻസിബി എന്ന വ്യാജേന 40 ലക്ഷം രൂപ ആവശ്യപ്പെട്ടു; നടി ജീവനൊടുക്കി

നാർക്കോട്ടിക്സ് ബ്യൂറോ ഓഫീസർമാർ എന്ന വ്യാജേന രണ്ട് പേർ 40 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് നടി ജീവനൊടുക്കി. മുംബൈയിലാണ് സംഭവം. എൻസിബി ഓഫീസർമാരെന്ന വ്യാജേന നടിയെ ഭീഷണിപ്പെടുത്തിയ സൂരജ് പർദേശായ്, പ്രവീൺ വലിംബെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
40 ലക്ഷം രൂപ നൽകിയില്ലെങ്കിൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ 28കാരിയായ നടിയെ സമീപിക്കുന്നത്. പിന്നീട് തുക കുറച്ച് 20 ലക്ഷമാക്കി. ഡിസംബർ 20നാണ് സംഘം നടിയെ സമീപിച്ചത്. 23ന് മുംബൈയിലെ തൻ്റെ അപ്പാർട്ട്മെൻ്റിൽ വച്ച് നടി ആത്മഹത്യ ചെയ്തു.
Story Highlights : Actress suicide fake NCB officers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here