കോറോ ഐഎസ്എലിലേക്ക് തിരികെയെത്തിയേക്കും

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളായ ഫെറാൻ കോറോമിനസ് ഐഎസ്എലിലേക്ക് തിരികെയെത്തിയേക്കുമെന്ന് സൂചന. എടികെ മോഹൻബഗാൻ ആവും താരത്തെ ടീമിലെത്തിക്കുക. സൂപ്പർ താരം റോയ് കൃഷ്ണ ദേശീയ ടീം ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ക്ലബ് വിടാൻ ഇടയുണ്ട്. അങ്ങനെയെങ്കിൽ, എടികെ കൃഷ്ണയ്ക്ക് പകരം കോറോയെ എത്തിക്കുമെന്നാണ് സൂചന.
എഫ്സി ഗോവയുടെ താരമായി മൂന്ന് സീസൺ കളിച്ച കോറോ ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ താരമാണ്. 57 മത്സരങ്ങളിൽ നിന്ന് 48 തവണയാണ് 38കാരനായ താരം എതിരാളികളുടെ ഗോൾ വല ചലിപ്പിച്ചത്. 2017 മുതൽ 2020 വരെയാണ് കോറോ ഗോവയിൽ കളിച്ചത്. 2020 സീസണു ശേഷം ഇന്ത്യ വിട്ട താരം നിലവിൽ സ്പെയിനിലെ അത്‌ലറ്റികോ ബലേറസുമായി കരാർ ഒപ്പിട്ടു.
Story Highlights : Ferran Corominas coming back isl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here