കെ.എസ്. ഷാൻ കൊലപാതകം കൃത്യമായ ആസൂത്രണത്തിലൂടെ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ കൊലപാതകം കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് മാസം മുൻപ് ആസൂത്രണത്തിന് രഹസ്യ യോഗം ചേർന്നിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചിരുന്നുവെന്നും ഡിസംബർ 15 നും രഹസ്യ യോഗം ചേർന്നിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാകുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.
കൊലപാതകം ചേർത്തല പട്ടണക്കാട്ടെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പ്രതികാരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടു. രക്ഷപെടാൻ നേതാക്കളുടെ സഹായം ലഭിച്ചു. കേസിൽ ആകെ 16 പ്രതികളെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാകുന്നു.
Read Also : എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകം; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു
അതേസമയം ഷാൻ വധക്കേസിൽ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചിരുന്നു. മറ്റു പ്രതികളെ ഉടൻ പിടികൂടാമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പൊലീസ് പിടിയിലാകുന്നത്.
Story Highlights : K S Shan muder case- remand report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here