ഷാന്‍ വധക്കേസ്; പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊലക്കേസില്‍ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ച് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളുകളും പൊലീസ് കണ്ടെത്തി. കേസിലെ പ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്ത്തകന് അഭിമന്യുവിനെ എത്തിച്ചാണ് വാളുകള്‍ ഒളിപ്പിച്ച സ്ഥലം അന്വേഷണ സംഘം മനസിലാക്കിയത്.
ഇന്നലെയാണ് കെ എസ് ഷാന്‍ വധക്കേസില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചു. മറ്റു പ്രതികളെ ഉടന്‍ പിടികൂടാമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. കേസില്‍ ഇതുവരെ അറസ്റ്റിലായത് 13 പ്രതികളാണെന്നും എ ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്.
Read Also : തിരുവനന്തപുരത്ത് അയൽവാസിയെ തലയ്ക്കടിച്ചു കൊന്നു
അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പൊലീസ് പിടിയിലാകുന്നത്. അതേസമയം രണ്‍ജീത് വധക്കേസിലെ പ്രതികള്‍ക്കായി തമിഴ്നാടിന് പുറമേ കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Story Highlights : sdpi shan murder, alapuzha, rss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here