Advertisement

വിജയ് ഹസാരെ ട്രോഫി ഫൈനൽ: തമിഴ്നാടിനെ തകർത്തു; ചരിത്രനേട്ടത്തിൽ ഹിമാചൽ പ്രദേശ്

December 26, 2021
Google News 2 minutes Read
vijay hazare himachal tamilnadu

വിജയ് ഹസാരെ ട്രോഫി കിരീടം ഹിമാചൽ പ്രദേശിന്. ഫൈനൽ പോരിൽ തമിഴ്നാടിനെ വിജെഡി നിയമപ്രകാരം കീഴടക്കിയാണ് ഹിമാചലിൻ്റെ വിജയം. 11 റൺസിനാണ് ഹിമാചലിൻ്റെ ജയം. ചരിത്രത്തിൽ ആദ്യമായാണ് ഹിമാചൽ പ്രദേശ് ഒരു ആഭ്യന്തര ടൂർണമെൻ്റിൽ ചാമ്പ്യന്മാരാവുന്നത്. ആദ്യം ബാറ്റ് ചെയ്ത് തമിഴ്നാട് 314 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ 47.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തുനിൽക്കെ വെളിച്ചക്കുറവിനെ തുടർന്ന് കളി നിർത്തുകയായിരുന്നു. 136 റൺസെടുത്ത് പുറത്താവാതെ നിന്ന ശുഭം അറോറയാണ് ഹിമാചലിൻ്റെ വിജയശില്പി. തമിഴ്നാടിൻ്റെ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിംഗിൽ 42 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഋഷി ധവാനും ഹിമാചൽ പ്രദേശിനായി തിളങ്ങി. (vijay hazare himachal tamilnadu)

ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് തകർച്ചയോടെയാണ് തുടങ്ങിയത്. ഗംഭീരമായി പന്തെറിഞ്ഞ ഹിമാചൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി തമിഴ്നാടിനെ സമ്മർദ്ദത്തിലാക്കി. 14.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് എന്ന നിലയിൽ പതറിയ തമിഴ്നാട് ബാറ്റിംഗ് തകർച്ച മുന്നിൽ കണ്ടു. എന്നാൽ, അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ബാബ ഇന്ദ്രജിത്തും ദിനേശ് കാർത്തികും ചേർന്ന് അവിശ്വസനീയമായ കൂട്ടുകെട്ടുയർത്തി. ഹിമാചൽ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഖ്യം 202 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടിലാണ് പങ്കാളി ആയത്. ഇതിനിടെ കാർത്തിക് അത്യുജ്ജ്വല സെഞ്ചുറി തികച്ചു. 80 റൺസെടുത്ത ഇന്ദ്രജിത്ത് 42ആം ഓവറിൽ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. ഏറെ വൈകാതെ കാർത്തികും (116) പുറത്തായി. അവസാന ഓവറുകളിൽ ഷാരൂഖ് ഖാൻ (21 പന്തിൽ 42), വിജയ് ശങ്കർ (16 പന്തിൽ 22) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് തമിഴ്നാടിനെ 300 കടത്തിയത്.

Read Also : വിജയ് ഹസാരെ ട്രോഫി: ആവേശപ്പോരിൽ റൺമല താണ്ടി തമിഴ്നാട്; അനായാസം ഹിമാചൽ; ഫൈനൽ ലൈനപ്പായി

മറുപടി ബാറ്റിംഗിൽ ഹിമാചൽ പ്രദേശിന് ആദ്യ മൂന്ന് വിക്കറ്റുകൾ വേഗം നഷ്ടമായി. 16.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലായിരുന്നു ഹിമാചൽ. നാലാം വിക്കറ്റിൽ ശുഭം അറോറയും അമിത് കുമാറും ചേർന്ന കൂട്ടുകെട്ട് അവരെ മത്സരത്തിൽ തിരികെ എത്തിച്ചു. 148 റൺസിൻ്റെ കൂട്ടുകെട്ടിലാണ് അവർ പങ്കാളി ആയത്. 74 റൺസെടുത്ത അപരാജിത് പുറത്തായതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. ഇതിനിടെ ശുഭം അറോറ സെഞ്ചുറി പൂർത്തിയാക്കി. ആറാം നമ്പറിലെത്തിയ ക്യാപ്റ്റൻ ഋഷി ധവാൻ്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഹിമാചലിൻ്റെ ഇന്നിംഗ്സിൽ നിർണായകമായത്. 23 പന്തുകൾ നേരിട്ട ഋഷി ധവാൻ 42 റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights : vijay hazare trophy himachal pradesh won tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here