കോൺഗ്രസിന്റെ 137 ആം സ്ഥാപക ദിനാഘോഷം; പതാക ഉയർത്തുന്നതിനിടെ പൊട്ടിവീണു; ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയർത്താതെ മടങ്ങി

കോൺഗ്രസിന്റെ 137 ആം സ്ഥാപക ദിനാഘോഷത്തിൽ പതാക ഉയർത്തുന്നതിനിടെ പൊട്ടിവീണു. ക്ഷുഭിതയായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്താതെ മടങ്ങി. പതാക ഉയർത്തുന്നതിലെ ക്രമീകരണ ചുമതല കോൺഗ്രസിന്റെ സേവാ ദൾ വിഭാഗത്തിനാണ്, എന്നാൽ സേവാ ദൾ ക്രമീകരണങ്ങളിൽ വരുത്തിയിട്ടുള്ള അപാഗതകളാണ് കാരണമെന്ന് റിപ്പോർട്ട്.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നോക്കി നിൽക്കെയാണ് സംഭവം. ക്രമീകരണങ്ങൾ കൃത്യമായി നടത്താത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അൽപസമയത്തിന് ശേഷം സോണിയ ഗാന്ധി വീണ്ടും പതാക ഉയർത്തി.
രാവിലെ 9.45 മണിയോടെയാണ് സോണിയ പതാക ഉയര്‍ത്താന്‍ എത്തിയത്. പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് ചരടില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവില്‍ കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങി. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് സോണിയയെ തിരികെ കൊണ്ടുവരുകയും 15 മിനിറ്റിന് ശേഷം ചടങ്ങുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു.
Story Highlights : congress-flag-issue-137th congress meet-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here