ആര്‍.എസ്.എസ് ചായ്‌വുള്ളവർക്ക് നിര്‍ണായക ചുമതല; പൊലീസ് അസോസിയേഷനെതിരെ കോടിയേരി

പൊലീസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിൽ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരുടെ ശ്രമം നടക്കുകയാണ്. പൊലീസ് അസോസിയേഷൻ അംഗങ്ങൾക്ക് പേഴ്സണൽ സ്റ്റാഫിലേക്ക് പോകാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസിൽ 40% ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരാണെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതിനുള്ള മറുപടി നൽകുകയായിരുന്നു കോടിയേരി. സ്റ്റേഷനിലെ റൈറ്റർ ഉൾപ്പെടെയുള്ള നിർണായക സ്ഥാനങ്ങൾ വഹിക്കുന്നത് ആർ.എസ്.എസ് ആണ്. പൊലീസ് അസോസിയേഷൻ അംഗങ്ങൾക്ക് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പോകാനും സ്പെഷ്യൽ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലിയിലേക്ക് പോകാനുമാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിൽ സമ്മർദങ്ങൾക്ക് മുന്നിൽ എൽ.ഡി.എഫ് തളരില്ല. പദ്ധതിയുമായി മുന്നോട്ട് പോകും. ശാസ്ത്രസാഹിത്യ പരിഷത്ത് പാർട്ടിയുടെ പോഷക സംഘടനയല്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തിന് സംശയങ്ങൾ ഉണ്ടെങ്കിൽ അവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
ആരും ആരെയും ചാരി നില്‍ക്കേണ്ട. ചുറ്റും വലയമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വിഭാഗീയത പുലര്‍ത്തി അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നഷ്ടപ്പെടരുത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി പാര്‍ട്ടി നേതാവ് വരുന്നത് ആദ്യമല്ല. പി.കെ ചന്ദ്രാനന്ദന്‍റെ പേര് പരാമര്‍ശിച്ചായിരുന്നു കോടിയേരിയുടെ മറുപടി.
Story Highlights : kodiyeri-against-police-association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here