Advertisement

വെഞ്ഞാറമൂട്ടില്‍ മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി

December 28, 2021
Google News 1 minute Read
missing

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്ന് കുട്ടികളും ബന്ധുക്കളാണ്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാവിലെ 9 മണിമുതലാണ് കുട്ടികളെ കാണാതായത് എന്ന് പരാതിയില്‍ പറയുന്നു. രാത്രിയോടെയാണ് ബന്ധുക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുന്നത്. കുട്ടികള്‍ മൂന്നുപേരും അടുത്തടുത്താണ് താമസം. കുട്ടികളില്‍ ഒരാളുടെ കുടുക്ക പൊട്ടിച്ച് പണം കൊണ്ടുപോയ നിലയിലാണ്.

Read Also : കൊല്ലം ചവറയിൽ വാഹനാപകടം; നാല് മരണം

Story Highlights : missing, thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here