അനീഷിന്റെ കൊലപാതകം; വ്യക്തിവൈരാഗ്യമെന്ന് സംശയിക്കുന്നതായി പൊലീസ്

തിരുവനന്തപുരത്ത് മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സംശയിക്കുന്നതായി പൊലീസ്. കള്ളനെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്നായിരുന്നു പ്രതി ലാല്‍ പൊലീസിന് നല്‍കിയ മൊഴി. ലാലിന് കൊല്ലപ്പെട്ട അനീഷിനോടുള്ള വിരോധവും മറ്റ് കാരണങ്ങളും സംബന്ധിച്ച് അന്വേഷിക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ ഡി കെ പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം പേട്ടയിലാണ് 19 കാരന്‍ അനീഷ് ജോര്‍ജ് കൊല്ലപ്പെട്ടത്. പ്രതി സൈമണ്‍ ലാലിന്റെ മകളുടെ സുഹൃത്താണ് അനീഷ്. കൊലപാതകത്തിന് ശേഷം സൈമണ്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സൈമണ്‍ ലാലിന്റെ വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് അനീഷിന് കുത്തേറ്റത്. അതേസമയം ലാലിന്റെ കുടുംബവുമായി അനീഷിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ലെന്നാണ് അനീഷിന്റെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. പേട്ടയിലെ പള്ളിയില്‍ ക്വയര്‍ പാടുന്ന സംഘത്തില്‍ അനീഷും ലാലിന്റെ മകളുമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള സൗഹൃദം അധികമാരും അറിഞ്ഞിരുന്നില്ല.
Read Also : കള്ളനെന്ന് കരുതി അച്ഛൻ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്നു
ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. സംഭവത്തെ കുറിച്ച് ലാല്‍ പൊലീസിനോട് പറഞ്ഞതിങ്ങനെ; പുലര്‍ച്ചെ നാലുമണിയോടെ എഴുന്നേറ്റപ്പോഴാണ് പെട്ടെന്നൊരാള്‍ ഓടിമറയുകയും ബാത്‌റൂമില്‍ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു’. പേട്ട ബഥനി കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ് അനീഷ് ജോര്‍ജ്
Story Highlights : aneesh george, petta murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here