ഇന്ധന സബ്‌സിഡി പ്രഖ്യാപിച്ച് ജാർഖണ്ഡ്; 250 രൂപ വരെ അക്കൗണ്ടിൽ എത്തും

ഇന്ധന വില വർധനവിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ജാർഖണ്ഡ്. ഇരുചക്ര വാഹനങ്ങളുള്ള റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 250 രൂപ വരെ ഇന്ധന സബ്‌സിഡി ലഭിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. ലിറ്ററിന് 25 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. സംസ്ഥാനത്തെ 62 ലക്ഷം പേർക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
“പെട്രോൾ, ഡീസൽ വില ആകാശം മുട്ടുകയാണ്. പാവപ്പെട്ട കുടുംബങ്ങളും ഇടത്തരക്കാരുമാണ് ഇത് ബാധിക്കുന്നത്. ഇരുചക്ര വാഹനമുള്ള സാധാരണക്കാർക്ക് ഇന്ധനം വാങ്ങാൻ കഴിയുന്നില്ല. അവന്റെ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ മാർക്കറ്റിൽ പോകാൻ കഴിയില്ല” മുഖ്യമന്ത്രി പറഞ്ഞു.
ക്രമീകരണം 2022 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും. 10 ലിറ്റർ ഇന്ധനം വരെ ഓരോ കുടുംബത്തിനും അടിക്കാം. നേരത്തെ ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി (വാറ്റ്) 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 8 രൂപ കുറഞ്ഞിരുന്നു.
Story Highlights : rs-250-monthly-subsidy-on-fuel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here