Advertisement

‘പത്രം സിനിമ വെളിച്ചം കാണില്ലായിരുന്നു’; സിനിമയ്ക്ക് വേണ്ടി നടത്തിയത് വലിയ യുദ്ധം; അനുഭവം പങ്കുവച്ച് രൺജി പണിക്കർ

December 29, 2021
Google News 2 minutes Read
ranji panicker about pathram movie

മഞ്ജു വാര്യർ, സുരേഷ് ഗോപി എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായിരുന്നു 1999 ൽ പുറത്തിറങ്ങിയ ‘പത്രം’. ശക്തമായ സംഭാഷണങ്ങൾകൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമ രൺജി പണിക്കരുടെ ഹിറ്റ് ചാർട്ടികളിൽ ഒന്നാണ്. എന്നാൽ പത്രം സിനിമ വെളിച്ചം കാണാൻ തനിക്കേറെ പണിപ്പെടേണ്ടി വന്നുവെന്ന് സിനിമയുടെ തിരക്കഥാകൃത്ത് രൺജി പണിക്കർ ട്വന്റിഫോറിനോട് പറഞ്ഞു. ( ranji panicker about pathram movie )

സിനിമ സെൻസറിംഗിന് നൽകിയപ്പോൾ തനിക്കുണ്ടായ അനുഭവം ട്വന്റിഫോറിന്റെ ക്രിസ്മസ് ദിന പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്ക്കുകയായിരുന്നു രൺജി പണിക്കർ.

Read Also : സിനിമയിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞ് നിന്നതാണ്; അതിന് കാരണമുണ്ട്: മനസ് തുറന്ന് ബാബു ആന്റണി

രൺജി പണിക്കരുടെ വാക്കുകൾ :

‘പത്രം എന്ന സിനിമ കേരളത്തിൽ സെൻസർ ചെയ്തില്ല. സെൻസർ ബോർഡ് അംഗങ്ങളെല്ലാം സിനിമ കണ്ട് എഴുനേറ്റ് പോയി. ഞാൻ വാതിലിൽ കൈ വച്ച് തടഞ്ഞ് നിർത്തിയിട്ട് പറഞ്ഞു ‘ ഫീസ് കെട്ടിയിട്ടാണ് പണം സെൻസറിംഗിന് നൽകുന്നത്. എന്തെങ്കിലും പറഞ്ഞിട്ട് പോകണം’ എന്ന് പറഞ്ഞു. ആശാ പരേഖാണ് അന്ന് സെൻസർ ബോർഡ് ചെയർമാൻ. പടം സെൻസർ ചെയ്യാൻ അവർ വിസമ്മതിച്ചു. അന്ന് പ്രമോദ് മഹാജന്റെ അടുത്ത് ഞാൻ വിഷയം അവതരിപ്പിച്ചു. മാധ്യമങ്ങൾ ഈ സിനിമയക്കെതിര് നിൽക്കുന്നത് എന്തിനാണ് ? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളേണ്ടത് അവരല്ലേ ? അങ്ങനെയെങ്കിൽ ഈ ചിത്രത്തിൽ എന്തോ ഉണ്ട്. അന്ന് അഞ്ച് മണിക്കുള്ളിൽ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് തന്റെ ടേബിളിൽ എത്തണമെന്ന് അന്ത്യശാസന നൽകിയതുകൊണ്ടാണ് പത്രം എന്ന സിനിമ വെളിച്ചം കണ്ടത്’.

അഭിമുഖത്തിന്റെ പൂർണ രൂപം കാണാം :

Story Highlights : ranji panicker about pathram movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here