ഭിന്നശേഷിക്കാർക്ക് ബീച്ചുകളിൽ സഞ്ചരിക്കാനായുള്ള പാതയൊരുക്കി തമിഴ്നാട് സർക്കാർ

ഭിന്നശേഷിക്കാർക്കുവേണ്ടി കടൽത്തീരത്തേക്ക് വഴി ഒരുക്കി സ്റ്റാലിൻ സർക്കാർ. വിദേശ രാജ്യങ്ങളിലുള്ളതുപോലെ ബീച്ചുകളിൽ വീൽച്ചെയറുകൾക്ക് സഞ്ചരിക്കാനായുള്ള പാതയാണ് തമിഴ്നാട് സർക്കാർ സജ്ജമാക്കിയത്. വീട്ടുകാരും കൂട്ടുകാരും ബിച്ചിലേക്ക് കൂട്ടി കൊണ്ടുപോയാലും കടൽത്തിരകളുടെ തൊട്ടടുത്തിരിക്കാനുള്ള ഭാഗ്യം ഭിന്നശേഷിക്കാരിൽ പലർക്കും കിട്ടാറില്ല. എന്നാൽ അത്തരക്കാരുടെയെല്ലാം സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
സ്റ്റാലിന്‍റെ മകനും എം എൽ എയുമായ ഉദയനിധി സ്റ്റാലിന്‍റെ മണ്ഡലത്തിലെ ബിച്ചിലാണ് ഇപ്പോൾ ഈ പാത ഒരുക്കിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാണെന്ന കുറിപ്പോടെ മുഖ്യമന്ത്രി തന്നെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ എല്ലാ ബിച്ചുകളിലും ഈ സംവിധാനം ഒരുക്കുമെന്നതാണ് കുറിപ്പിലൂടെ സ്റ്റാലിൻ വ്യക്തമാക്കിയതെന്നാണ് വിലയിരുത്തലുകൾ.
ഉദയനിധി സ്റ്റാലിനും ഭിന്നശേഷിക്കാർ ബിച്ചിലെത്തി കാൽനനയ്ക്കാനായതിന്‍റെ സന്തോഷത്തിലിരിക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
#Marinabeach @KN_NEHRU @PKSekarbabu @mylaivelu71 @GSBediIAS pic.twitter.com/Bme6bZhUzb
— Udhay (@Udhaystalin) December 28, 2021
Story Highlights : tamil nadu govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here