23
Jan 2022
Sunday

ഇവിടെ കുട്ടികൾക്ക് സർക്കാർ അംഗീകരിച്ച പേരുകൾ മാത്രം; ഡെന്മാർക്കിന്റെ എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ…

ജീവിതനിലവാരം കൊണ്ടും ആളുകളുടെ സന്തോഷം കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഡെൻമാർക്ക്‌. വിദ്യാഭ്യാസ മേഖലയിലും സേവനമേഖലയിലും വരുമാനത്തിന്റെ കാര്യത്തിലും ഇവർ ഏറെ മുന്നിലും സന്തുഷ്ടരുമാണെന്നുമാണ് റിപ്പോർട്ടുകൾ. സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട നഗരം തന്നെയാണ് ഡെന്മാർക്ക്. പ്രകൃതി രമണീയമായ ഈ സ്ഥലത്ത് സഞ്ചാരികൾക്കായി നിരവധി കാഴ്ചകളും ഉണ്ട്.

ഇവിടുത്തെ ആളുകൾ മറ്റു രാജ്യങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് സന്തുഷ്ടരും സംതൃപ്തരുമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ രാജ്യത്തിൻറെ പ്രത്യേകത എന്തെന്നാൽ ഈ നഗരം കടൽ തീരങ്ങളാലും ഉൾപ്രദേശങ്ങൾ പ്രകൃതി സൗന്ദര്യത്താലും ഹരിതവനങ്ങളാലും മനോഹരമാണ്. തിരക്കേറിയ നഗരങ്ങളാണെങ്കിലും ആളുകളെ ആകർഷിക്കുന്ന എന്തോ ഒരു ഭംഗി ഈ രാജ്യം ഒളിപ്പിക്കുന്നുണ്ട്. ഇവിടെ ഓരോ 50 കിലോമീറ്റർ ദൂരത്തിലും കടൽത്തീരങ്ങളുള്ളതിനാൽ ഇവിടെ ഉള്ള മിക്കവരും അവധി ദിവസങ്ങൾ ആഘോഷിക്കുന്നത് ബീച്ചുകളിൽ ആണ്.

ഡെന്മാർക്കിലെ കൗതുകം തോന്നുന്ന മറ്റൊരു വസ്തുത എന്തെന്നാൽ ഇവിടുത്തെ ആളുകൾ സൈക്കിൾ യാത്ര ഇഷ്ടപ്പെടുന്നവരാണ്. കണക്കുകൾ വെച്ച് ഇവിടുത്തെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഇവിടുത്തെ സൈക്കിളിന്റെ എണ്ണമെന്നാണ് കണക്കുകൾ. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും കാറുകൾക്ക് കൂടുതൽ നികുതി അടക്കണമെന്നുള്ളതുമാണ് ഇവിടെ ആളുകളെ കൂടുതലായി സൈക്കിളിലേക്ക് ആകർഷിക്കാൻ കാരണം.

ഇതുമാത്രമല്ല വേറെയും നിരവധി പ്രത്യേകതകൾ ഈ രാജ്യത്തിനുണ്ട്. ഡെന്മാർക്കിൽ തൊഴിലാളി, മേലുദ്യോഗസ്ഥൻ എന്ന വ്യത്യാസം ഇല്ല. പരസ്പരം പേരുകൾ ഉപയോഗിച്ചാണ് ഓഫീസിൽ എല്ലാവരും അഭിസംബോധന ചെയ്യുന്നത്. ഇവിടുത്തെ ഔദ്യോഗിക ജോലി സമയം 27-28 മണിക്കൂർ മാത്രമാണ്. വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള എല്ലാ സഹായവും സർക്കാരിൽ നിന്ന് ലഭിക്കും. പതിനെട്ട് വയസിന് മേലെയുള്ള വിദ്യാർത്ഥികൾക്ക് ആറ് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും സർക്കാർ ലഭ്യമാക്കുന്നുണ്ട്.

Read Also : മൂന്ന് വർഷം കൊണ്ട് നീക്കം ചെയ്തത് എട്ടര ടൺ മാലിന്യങ്ങൾ; എവറസ്റ്റിന്റെ കൂട്ടുകാരി “മാരിയോണ്‍”

ലോകത്തെ ഏറ്റവും പഴക്കം ചെന്ന പതാകകളിൽ ഒന്നാണ് ഡെന്മാർക്കിലെ പതാക. ഏറ്റവും പഴക്കം ചെന്ന പതാകയെന്ന ഗിന്നസ് റെക്കോർഡും ഡെൻമാർക്ക്‌ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെ ജനിക്കുന്ന കുട്ടികൾക്ക് അങ്ങനെ ഇഷ്ടമുള്ള പേരുകൾ ഇടാൻ സാധിക്കില്ല. സർക്കാർ അംഗീകരിച്ച 7000 പേരുകളുടെ പട്ടികയിൽ നിന്നാവണം കുട്ടികൾക്ക് പേരിടുന്നത്. സമയനിഷ്ടയുടെ കാര്യത്തിലും ഇവിടുത്തുകാർ ഏറെ മുന്നിലാണ്. ഇപ്പോഴും കൃത്യനിഷ്ട പാലിക്കുന്നവരായിരിക്കും ഇവർ.

Story Highlights : Interesting facts about Denmark

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top