Advertisement

സംസ്ഥാനത്തെ ഹോട്ടലുകളുടെ ഭക്ഷണ വില നിയന്ത്രിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

December 30, 2021
Google News 1 minute Read

സംസ്ഥാനത്തെ ഹോട്ടലുകളുടെ ഭക്ഷണ വില നിയന്ത്രിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഹോട്ടലുകളിലെ ഭക്ഷണവില വർധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

മാനദണ്ഡങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഹോട്ടലിൽ ഭക്ഷണത്തിന്റെ വില ദൈനംദിനം വർധിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്നും സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

Story Highlights : price-increases-regardless-of-criteria-the-minister-said-that-food-prices-in-hotels

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here