Advertisement

അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ടീമിൽ ഇടമില്ല; വിടവാങ്ങൽ മത്സരത്തിനായി ഗെയിൽ കാത്തിരിക്കണം

January 1, 2022
Google News 11 minutes Read
chris gayle last match

വിടവാങ്ങൽ മത്സരത്തിനായി വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ കാത്തിരിക്കണം. താരത്തിന് അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ നടക്കുന്ന പരമ്പരകൾക്കുള്ള ടീമിൽ ഇടം ലഭിച്ചില്ല. ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും ഗെയിലിന് വിടവാങ്ങൽ മത്സരം നടത്തുമെന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. (chris gayle last match)

മൂന്ന് ഏകദിനങ്ങളും ആറ് ടി-20 മത്സരങ്ങളുമാണ് ഈ രണ്ട് പരമ്പരകളിലായി വിൻഡീസ് കളിക്കുക.

ടി-20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനു പിന്നാലെ, രാജ്യാന്തര മത്സരത്തിൽ നിന്ന് വിരമിച്ച വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയ്ക്കൊപ്പം ക്രിസ് ഗെയിലും ഓസീസ് ടീമിൻ്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചിരുന്നു. ഇതോടെ ഗെയിൽ വിരമിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉയർന്നു. ഇതിനു പിന്നാലെ താൻ താൻ ഇപ്പോൾ വിരമിക്കില്ലെന്നും വിടവാങ്ങൽ മത്സരം കളിക്കാൻ ആഗ്രഹമുണ്ടെന്നും ഗെയിൽ അറിയിക്കുകയായിരുന്നു.

“അവസാനത്തെ ലോകകപ്പ് ആസ്വദിക്കാനായിരുന്നു എൻ്റെ ശ്രമം. കാണികളുമായി സംവദിക്കാൻ ഞാൻ ശ്രമിച്ചു. നിരാശപ്പെടുത്തുന്ന ലോകകപ്പായിരുന്നു ഇത്. എൻ്റെ ഏറ്റവും മോശം ലോകകപ്പ്. പക്ഷേ, ഇങ്ങനെയൊക്കെ സംഭവിക്കാം. വിൻഡീസ് ടീമിലേക്ക് കഴിവുള്ള നിരവധി താരങ്ങൾ എത്തുന്നുണ്ട്. ഞാൻ ഇതുവരെ വിരമിച്ചിട്ടില്ല. ഒരു ലോകകപ്പ് കൂടി കളിക്കണമെന്നുണ്ട്. പക്ഷേ, അവർ അനുവദിക്കില്ല. ജമൈക്കയിൽ വച്ച് അവർ എനിക്ക് ഒരു വിടവാങ്ങൽ മത്സരം നൽകിയാൽ അതിനു ശേഷം ഞാൻ വിരമിക്കൽ പ്രഖ്യാപിക്കും.”- മത്സരത്തിനു ശേഷം ഗെയിൽ പറഞ്ഞു.

ഏകദിന ടീം (അയർലണ്ടിനെതിരെ): Kieron Pollard (captain), Shai Hope (vice-captain), Shamarh Brooks, Roston Chase, Justin Greaves, Jason Holder, Akeal Hosein, Alzarri Joseph, Gudakesh Motie, Jayden Seales, Nicholas Pooran, Romario Shepherd, Odean Smith, Devon Thomas. COVID-19 Reserves:Keacy Carty, Sheldon Cottrell.

ഇംഗ്ലണ്ടിനും അയർലണ്ടിനുമെതിരെയുള്ള ടി-20 ടീം: Kieron Pollard (captain), Nicholas Pooran (vice-captain), Fabian Allen (England T20I only), Darren Bravo (England T20Is only), Roston Chase, Sheldon Cottrell, Dominic Drakes, Shai Hope, Akel Hosein, Jason Holder, Brandon King, Kyle Mayers, Rovman Powell, Romario Shepherd, Odean Smith, Hayden Walsh Jr. COVID-19 Reserves: Jayden Seales, Alzarri Joseph and Devon Thomas.

Story Highlights : chris gayle last match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here