ഗോ സംരക്ഷകർ ആക്രമിച്ചതിനെ തുടർന്ന് രാജ്യം വിട്ടു; മുംബൈ സ്വദേശിയ്ക്ക് അഭയം നൽകി അയർലൻഡ്

മുംബൈ സ്വദേശിയായ വ്യാപാരിയുടെ അഭയാർത്ഥി അപേക്ഷം അംഗീകരിച്ച് അയർലൻഡ്. 2017ൽ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യം വിട്ട വ്യാപാരിക്കാണ് അയർലൻഡ് അഭയം നൽകിയത്. ഗോ സംരക്ഷകർ ആക്രമിച്ചതിന് തുടർന്നാണ് 2017ൽ വ്യാപാരി നാടുവിട്ടത്. തുടർന്ന് അയർലൻഡിൽ അഭയം തേടുകയായിരുന്നു 50കാരൻ.
ഇറച്ചിയുമായി പോകുമ്പോഴായിരുന്നു ആദ്യ അക്രമിക്കുകയും പിന്നീട് കടയാക്രമിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ പൊലീസിനെ സമീപിച്ചെങ്കിലും കച്ചവടം നിർത്താനായിരുന്നു പോലീസ് നിർദേശിച്ചിരുന്നത്. വീട്ടിൽ നേരെ ആക്രമണം ഉണ്ടാവുമെന്ന് ഉറപ്പായപ്പോൾ കുടുംബ സമേതം നാടുവിടുകയായിരുന്നു. 50കാരനും മകനും ഒരു ട്രക്കിൽ പോത്തിറച്ചി കൊണ്ടുപോകുമ്പോഴായിരുന്നു ആദ്യ ആക്രമണം. ഗോ സംരക്ഷകർ അവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. എഫ്‌ഐആർ ഫയൽ ചെയ്തിട്ടും, പോലീസ് തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദേഹം പറയുന്നു. 2017 ജൂൺ 28 ന്, ഒരു ജനക്കൂട്ടം അദേഹത്തിന്റെ കടയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്തു.
ജീവന്‍ ഭയന്ന് താല്‍ക്കാലികമായി ബിസിനസ് അടച്ചുപൂട്ടി താമസം മാറ്റിയിരുന്നു. എന്നാൽ തന്നെ വധിക്കാൻ പദ്ധതിയുണ്ടെന്ന് ഭയന്നാണ് മുംബൈ സ്വദേശി രാജ്യം വിട്ടത്. 2017 ഓഗസ്റ്റിൽ മുംബൈയിൽ നിന്ന് നാടുവിട്ട് യുകെ വഴി 2017 ഓഗസ്റ്റ് 20 ന് ഡബ്ലിനിൽ എത്തുകയായിരുന്നു. ഏഴ് വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് അഭായർത്ഥി അപേക്ഷ അംഗീകരിച്ചത്.
Read Also: ‘അധികാരത്തിൽ നിന്ന് പുറത്തുപോകൂ’; ഗസ്സയിൽ ഹമാസ് വിരുദ്ധ പ്രതിഷേധം
യുകെയിലേക്ക് പാലയനം ചെയ്ത കുടുംബം മൂന്ന് ദിവസം അവിടെ ചെലവഴിച്ച ശേഷമാണാ അയർലൻഡിൽ അഭയം തേടിയത്. അഭയാർത്ഥി അപേക്ഷയെ പിന്തുണയ്ക്കുന്നതിനായി, അദ്ദേഹം തന്റെ ഇന്ത്യൻ പൗരത്വത്തിന്റെ തെളിവ്, എഫ്‌ഐആറിന്റെ പകർപ്പ്, തന്റെ ബിസിനസിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ആക്രമണത്തിൽ തനിക്ക് സംഭവിച്ച പരിക്കുകളുടെ ഫോട്ടോകൾ എന്നിവ സമർപ്പിച്ചു.
മുംബൈ ആസ്ഥാനമായുള്ള ഒരു മാംസ വ്യാപാരി വിദേശത്ത് അഭയം നേടിയ രണ്ടാമത്തെ കേസാണിത്. ആദ്യത്തേ കേസിൽ 2018 ൽ കാനഡയിലായിരുന്നു അഭയം തേടിയത്. സാധാരണയായി, ഇന്ത്യയുടെ ജനാധിപത്യ, മതേതര ചട്ടക്കൂട് കാരണം യൂറോപ്പിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ഇന്ത്യൻ പൗരന്മാരുടെ അഭയ അപേക്ഷകൾ വിജയിക്കുക വെല്ലുവിളി നിറഞ്ഞതാണ്. കോടതികൾ പലപ്പോഴും അഭയാർത്ഥി അപേക്ഷ അംഗീകരിക്കുന്നതിന് പകരം ഇന്ത്യയ്ക്കുള്ളിൽ തന്നെ മറ്റൊരു പ്രദേശത്തേക്ക് മാറാൻ ശുപാർശ ചെയ്യുകയാണ് ചെയ്യുന്നത്.
Story Highlights : Mumbai meat trader granted asylum in Ireland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here