WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍: ഐറിഷ് ടസ്‌ക്കേഴ്സും കില്‍ക്കെനി സിറ്റി എഫ് സിയും ജേതാക്കള്‍
അയര്‍ലന്‍ഡിലെ ഇരുപതോളം സെവന്‍സ് ടീമുകളെ പങ്കെടുപ്പിച്ച് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍ണില്‍ ഐറിഷ് ടസ്‌ക്കേഴ്സും കില്‍ക്കെനി സിറ്റി എഫ് സിയും ജേതാക്കള്‍.
മുപ്പതു വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ഡബ്ലിനില്‍ നിന്നുള്ള ഐറിഷ് ടസ്‌ക്കേഴ്സ് ജേതാക്കളായത്. ഫൈനലില്‍ വാട്ടര്‍ഫോഡ് ടൈഗേഴ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ടസ്‌ക്കേഴ്സ് ജേതാക്കളായത്. വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്സിലെ ഷിബുവിനെ മികച്ച താരമായും ജിബിനെ മികച്ച പ്രതിരോധ താരവുമായി തെരഞ്ഞെടുത്തു. ഐറിഷ് ടസ്‌ക്കേഴ്സിലെ ദീപക്കാണ് മികച്ച ഗോള്‍കീപ്പര്‍.
മുപ്പതു വയസിനു താഴെയുള്ളവരിലാണ് കില്‍ക്കെനി സിറ്റി എഫ് സി ചാമ്പ്യന്‍മാരായത്. കില്‍ക്കെനി സിറ്റി എഫ് സി ഫൈനലില്‍ ഡബ്ലിന്‍ യുണൈറ്റഡ് അക്കാദമിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി. കില്‍ക്കെനി സിറ്റിയുടെ ആല്‍ബി മികച്ച താരമായും ഡബ്ലിന്‍ യുണൈറ്റഡ് അക്കാദമിയുടെ ജാസിം മികച്ച പ്രതിരോതാരമായും കില്‍ക്കെനി സിറ്റി എഫ് സിയുടെ ജിതിന്‍ റാഷിദ് മികച്ച ഗോള്‍ കീപ്പറുമായും തെരഞ്ഞെടുക്കപ്പെട്ടു. വാട്ടര്‍ഫോര്‍ഡ് കൗണ്ടി കൗണ്‍സിലര്‍ ഇമ്മോണ്‍ ക്വിന്‍ലാന്‍ ട്രോഫികള്‍ വിതരണം ചെയ്തു.
Story Highlights : WMA winter cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here