Advertisement

‘മോദിയും വിലക്കയറ്റവും രാജ്യത്തിന് ഹാനികരം’; കോൺഗ്രസ്

January 1, 2022
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പണപ്പെരുപ്പവും രാജ്യത്തിന് ഹാനികരമാണെന്ന് കോൺഗ്രസ്. മോദിയുണ്ടെങ്കിൽ വിലക്കയറ്റവും ഉണ്ടാകുമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനെറ്റ് പരിഹസിച്ചു. കേന്ദ്ര സർക്കാരിൻ്റെ ചരക്ക് സേവന നികുതി ‘ഗബ്ബർ സിംഗ് ടാക്സ്’ ആണെന്നും സുപ്രിയ ആരോപിച്ചു.

സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പവുമാണ് പാവപ്പെട്ടവർക്കുള്ള മോദി സർക്കാരിൻ്റെ പുതുവത്സര സമ്മാനം. മോദിയും വിലക്കയറ്റവും രാജ്യത്തിന് എന്നും ഹാനികരമാണെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. 10 വർഷം മുമ്പ് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ തൊഴിലില്ലായ്മ നിരക്ക് രണ്ട് ശതമാനമായിരുന്നെങ്കിൽ 2021ൽ അത് 10 ശതമാനത്തിലെത്തിയെന്നും അവർ പറഞ്ഞു.

Story Highlights : congress-jibe-on-pm-over-inflation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here