Advertisement

‘ഭൂമിയേറ്റെടുക്കലിന്റെ ആദ്യ പടി’; കെ-റെയില്‍ സാമൂഹികാഘാത പഠനം തുടങ്ങുന്നു

January 1, 2022
Google News 2 minutes Read
k rail

കെ-റെയിലില്‍ ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടിയാണ് സാമൂഹിക ആഘാത പഠനമെന്ന് നിയുക്ത പഠന സ്ഥാപനമായ കേരള വോളന്റിയര്‍ ഹെല്‍ത് സര്‍വീസസ് മേധാവി. ജനതാത്പര്യം മാനിച്ചായിരിക്കും പഠനമെന്നും ആദ്യ ഘട്ട പഠനം കല്ലിടല്‍ പൂര്‍ത്തിയായ കണ്ണൂരിലെ 19 വില്ലേജുകളിലായിരിക്കുമെന്നും കേരള വോളന്റിയര്‍ ഹെല്‍ത് സര്‍വീസസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ.ടി സാജു ട്വന്റിഫോറിനോട് പറഞ്ഞു.

കുടിയൊഴിപ്പിക്കേണ്ടവരുടെ എണ്ണം, പദ്ധതിയോട് ജനങ്ങള്‍ക്കുള്ള താത്പര്യം, കെ-റെയിലിന് ബദലായി മറ്റെന്തെങ്കിലും പദ്ധതി നിര്‍ദേശിക്കാനുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സാമൂഹിക ആഘാത പഠനത്തിന് വിധേയമാക്കും. സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസത്തിനുള്ള നിയമമുണ്ട്. ഇതനുസരിച്ചാണ് കെ-റെയില്‍ പദ്ധതിക്കുവേണ്ടിയും സാമൂഹിക ആഘാത പഠനം നടത്തുന്നത്.

ഇന്നലെയാണ് കെ-റെയില്‍ പദ്ധതി സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ പദ്ധതിക്ക് ഏറ്റെടുക്കുന്നത് 100 ഹെക്ടര്‍ ഭൂമി.100 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കണം. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക. കെ-റെയില്‍ പ്രഖ്യാപനമുണ്ടയത് മുതല്‍ സാമൂഹികാഘാത പഠനം നടത്തണമെന്ന് ആവശ്യം സിപിഐ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രതിഷേധ സംഘടനകള്‍ എന്നിവരെല്ലാം ഉയര്‍ത്തിയിട്ടുണ്ട്.

Read Also : ‘ഉച്ചയുറക്കത്തിൽ പകൽ കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർ ലൈൻ’; പ്രതിപക്ഷത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ

അതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. ഹൈ സ്പീഡ് റെയില്‍ പ്രഖ്യാപിച്ച യുഡിഎഫ് തന്നെ കെ റെയിലിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്. പ്രതിപക്ഷത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തെ പരാജപ്പെടുത്താന്‍ സിപിഐഎം പ്രചാരണം നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐഎം മുഖപത്രത്തിലെ ലേഖനത്തിലാണ് പരാമര്‍ശം.

Story Highlights : k rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here