23
Jan 2022
Sunday

ബ്ലാസ്റ്റേഴ്സിന് ഇതും വശമുണ്ടോ?; ട്രെയിനിങ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച് താരങ്ങൾ: വിഡിയോ

ട്രെയിനിങിനിടെ ക്രിക്കറ്റ് കളിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. സഹൽ, പ്രശാന്ത്, ജെസൽ തുടങ്ങിയവർക്കൊപ്പം ആൽവാരോ വാസ്കസും സപ്പോർട്ട് സ്റ്റാഫുമൊക്കെ ക്രിക്കറ്റ് ബാറ്റെടുത്തു. താരങ്ങളുടെ ക്രിക്കറ്റ് കളി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സപ്പോർട്ട് സ്റ്റാഫുകളിൽ പലരും നന്നായി ബാറ്റ് ചെയ്യുന്നത് വിഡിയോയിൽ കാണാം. ജസൽ നന്നായി പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. സഹൽ തരക്കേടില്ലാത്ത ബാറ്ററാണ്. പ്രശാന്ത് പല രാജ്യാന്തര താരങ്ങളെയും അനുകരിച്ച് പന്തെറിയുന്നു. പേസ് ബൗളറാണ് പ്രശാന്ത്. നിഷു കുമാറും പേസ് ബൗളറാണ്.

സീസണിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. ഉദ്ഘാടന മത്സരത്തിൽ എടികെയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് തുടർച്ചയായ ഏഴ് മത്സരങ്ങളിൽ പരാജയമറിയാതെയാണ് മുന്നേറുന്നത്. 8 മത്സരങ്ങളിൽ 3 ജയം സഹിതം 13 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ അഞ്ചാമതാണ്.

Story Highlights : kerala blasters cricket training

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top