കോവളത്തേത് ഒറ്റപ്പെട്ട സംഭവം; എല്ലാത്തിലും പൊലീസ് കുറ്റക്കാരല്ല, പരക്കെ ആക്ഷേപം പറയാനാകില്ല: വി ശിവൻ കുട്ടി

കോവളത്ത് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി.ഒറ്റപ്പെട്ട സംഭവമാണ് നടന്നത്. എല്ലാത്തിലും പൊലീസ് കുറ്റക്കാരല്ല.പരക്കെ ആക്ഷേപം പറയാനാകില്ല. പൊലീസ് ഇടപെടൽ കാരണം പുതുവത്സരം ശാന്തമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ മദ്യം ഒഴുക്കി കളയിച്ചതിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. നഗരത്തിലെ സി സി ടി വി കാമറകൾ പഴക്കമുള്ളതാണ്. ആധുനികവത്കരണത്തിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോവളത്ത് വിദേശിയുടെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയെ തകർക്കുന്ന നടപടികൾ അഗീകരിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നടപടി സർക്കാർ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കും. അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : V Sivankutty on kovalam incident, police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here