സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം; കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയില്‍ തുടക്കമാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അന്വേഷണ കമ്മിഷണന്‍ കണ്ടെത്തിയ എസ് രാജേന്ദ്രന്റെ ഭാവി തന്നെയാണ് സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം.
മുന്‍ കാലങ്ങളിലേതുപോലെ വലിയ പ്രശ്‌നങ്ങളില്ലാതെ സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു സിപിഐഎം. എന്നാല്‍ എസ് രാജേന്ദ്രന്‍ വിഷയം അവസാന നിമിഷം കൂടുതല്‍ ശക്തമായി. വിമര്‍ശനങ്ങളും താക്കീതുകളും പലതവണയുണ്ടായിട്ടും എസ് രാജേന്ദ്രന്‍ പാര്‍ട്ടയോട് ഇടഞ്ഞുതന്നെ നില്‍ക്കുകയാണ്. പ്രതിനിധി സമ്മേളനത്തിലും രാജേന്ദ്രനെതിരെ നടപടി സ്വീകരിക്കുന്നതാകും ചര്‍ച്ചാ വിഷയം.
ബ്രാഞ്ച്, ഏരിയാ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്ന രാജേന്ദ്രന്‍ ജില്ലാ സമ്മേളനത്തിന് എത്തുമോ എന്നും കണ്ടറിയണം. ഭൂപ്രശ്‌നങ്ങളിലും മുല്ലപ്പെരിയാര്‍ വിഷയത്തിലും സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയുണ്ടാകും. തുടര്‍ഭരണം കിട്ടിയിട്ടും ഭൂപതിവ് ചട്ട ഭേദഗതിയില്ലാത്തതിന് കാരണം റവന്യുവകുപ്പും സിപിഐയുമാണെന്ന വിമര്‍ശനം ഏരിയാ സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു.
Read Also : എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല; എം എം മണി
ഒരിക്കലും ഇളകാത്ത യുഡിഎഫ് കോട്ടകള്‍ പോലും തകര്‍ത്തുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജയം, ജില്ലയിലെ അഞ്ചില്‍ നാല് സീറ്റും നേടിയ നിയമസഭാ തെരഞ്ഞെടുപ്പ്, ഇതിനെല്ലാം മുന്നില്‍ നിന്നുനയിച്ച കെ കെ ജയചന്ദ്രന്‍ ഒരിക്കല്‍ കൂടി അമരത്തേക്ക് വരുമെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറിയാല്‍ മാത്രമേ മറ്റ് പേരുകളിലേക്ക് പോകൂ.
Story Highlights : cpim, s rajendran, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here