Advertisement

എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല; എം എം മണി

December 30, 2021
Google News 2 minutes Read
M M Mani

ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി. എസ്. രാജേന്ദ്രന്‍ പറയുന്നത് പോലെ പ്രതികരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിലാണ് സമ്മേളനങ്ങളില്‍ പങ്കെടുത്തപ്പോള്‍ രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ത്തിയത്. രാജേന്ദ്രനെതിരായ നടപടിയെടുക്കുന്ന കാര്യം ജില്ലാ സെക്രട്ടറിയോ സംസ്ഥാന സെക്രട്ടറിയോ ഒദ്യോഗികമായി പറയുമെന്നും എം എം മണി ട്വന്റിഫോറിനോട് പറഞ്ഞു.

ദേവികുളം തെരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. നടപടിയില്‍, മെമ്പര്‍ഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാര്‍ട്ടിയുടെ അവകാശമാണെന്നും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെന്തും ചെയ്യുമെന്നും രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പാര്‍ട്ടി നടപടി വരുന്നതിനുമുമ്പ് പൊതു വേദികളിലെ എം എം മണിയുടെ പ്രതികരണം ശരിയായില്ലെന്നും എസ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുമുതലാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. പാര്‍ട്ടിയോട് ഒരു തരത്തിലുള്ള വിശ്വാസക്കുറവ് ഇപ്പോഴും തനിക്കില്ലെന്നും എസ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Read Also : നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ജനുവരി നാലിലേക്ക് മാറ്റി

‘മറ്റൊന്നിനെ പറ്റിയും ഇപ്പോള്‍ പ്രതികരിക്കാനില്ല. പാര്‍ട്ടിക്ക് തന്നോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു സാധാരണ മെമ്പറായി പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടി ജൂലൈ മാസത്തില്‍ പാര്‍ട്ടിക്ക് കത്ത് നല്‍കിയതാണ്. അതിനുശേഷമാണ് സമ്മേളനങ്ങളില്‍ നിന്ന് ഒഴിവായി നിന്നത്. 40 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് ആത്മാര്‍ത്ഥമായാണ്. പാര്‍ട്ടി പുറത്താക്കിയാലും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. ജീവിക്കാന്‍വേണ്ടി പാര്‍ട്ടിയില്‍ ചേര്‍ന്ന ആളല്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്. പ്രതിസന്ധി കാലഘട്ടത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആത്മാര്‍ത്ഥമായി കൂടെ നിന്നിട്ടുണ്ട്’- എസ്.രാജേന്ദ്രന്‍ പറഞ്ഞു.

Story Highlights : M M Mani, s rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here