കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും

എറണാകുളം കടവന്ത്രയിൽ കൊല്ലപ്പെട്ട ജോയ മോളുടേയും മക്കൾ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജോയ മോളുടെ നാടായ ആലപ്പുഴ പെരുമ്പളത്തെ വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക.
അതേസമയം കൊലപാതകം ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ നാരായണൻ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഡിസ്ചാർജ് ആയാൽ മാത്രമേ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കൂ.
Read Also : കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇന്നലെ രാവിലെയാണ് കൊലപാതക സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
Story Highlights : Kadavanthara bodies postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here