ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; സിബിഐക്കെതിരെ ആര്‍ ബി ശ്രീകുമാര്‍

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹര്‍ജിക്കെതിരെ മുന്‍ ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍. സിബിഐക്കെതിരെ ശ്രീകുമാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ ആണെന്നാണ് ആര്‍ ബി ശ്രീകുമാറിന്റെ ആരോപണം.
ചാരപ്രവര്‍ത്തനത്തെ കുറിച്ച് 1994ല്‍ അന്നത്തെ ഐബി ഡയറക്ടര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക് രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈ ചാരപ്രവര്‍ത്തനം നടത്തിയതെന്നും നേരത്തെ കണ്ടെത്തിയിരുന്നു. നമ്പി നാരായണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടതാണെന്നും ആര്‍ ബി ശ്രീകുമാര്‍ ആരോപിച്ചു.
Read Also : മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം; ആപ്പ് ബ്ലോക്ക് ചെയ്തെന്ന് ഐടി മന്ത്രി
Story Highlights : R B sreekumar, isro