‘പ്രൊഫസർ’ മുഹമ്മദ് ഹഫീസ് വിരമിച്ചു

പാക് ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 41കാരനായ താരം 18 വർഷങ്ങൾ നീണ്ട കരിയറാണ് അവസാനിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റാണ് അവസാനിപ്പിച്ചതെന്നും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്ന് കളിക്കുമെന്നും ഹഫീസ് അറിയിച്ചു.
2003ൽ സിംബാബ്‌വെയ്ക്കെതിരെയാണ് ഹഫീസ് പാകിസ്താനുവേണ്ടി അരങ്ങേറിയത്. 55 ടെസ്റ്റ് മത്സരങ്ങളിലും 218 ഏകദിന മത്സരങ്ങളിലും 115 ടി-20 മത്സരങ്ങളും പാകിസ്താനു വേണ്ടി കളിച്ച ഹഫീസ് പാകിസ്താൻ്റെ ക്യാപ്റ്റനുമായിരുന്നു. 2018ൽ ടെസ്റ്റിൽ നിന്ന് വിരമിച്ച താരത്തെ 2019 ലോകകപ്പിനു ശേഷം ഏകദിന ടീമിൽ പരിഗണിച്ചിരുന്നില്ല. എന്നാൽ, ടി-20 മത്സരങ്ങളിൽ താരം ഗംഭീര പ്രകടനങ്ങളാണ് നടത്തിയത്. ഇക്കഴിഞ്ഞ ലോകകപ്പിലും ഹഫീസ് കളിച്ചു.
ടെസ്റ്റ്, ഏകദിനം, ടി-20 കരിയറിൽ യഥാക്രമം 3652, 6614, 2440 റൺസാണ് ഹഫീസ് നേടിയത്. ടെസ്റ്റിൽ 53 വിക്കറ്റുകൾ നേടിയിട്ടുള്ള ഹഫീസ് ഏകദിനത്തിൽ 139 വിക്കറ്റുകളും ടി-20യിൽ 61 വിക്കറ്റും നേടി.
Story Highlights : Mohammad Hafeez retired from cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here