Advertisement

കെഎസ്ആർടിസി ശമ്പളക്കരാർ; മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ

January 3, 2022
Google News 1 minute Read
ksrtc

ശമ്പളക്കരാറുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ശമ്പള കരാറിന്റെ കരട് അട്ടിമറിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ഡിസംബർ 31 നകം ശമ്പളക്കരാർ ഒപ്പിടുമെന്ന് സർക്കാർ വാക്ക് നൽകിയിരുന്നു. എന്നാൽ അംഗീകരിക്കാത്തതതും തള്ളിക്കളഞ്ഞതുമായ കാര്യങ്ങൾ കരടിൽ ഉൾപ്പെടുത്തി.(kstrc)

Read Also : ‘സൂപ്പർ ഹീറോ’ ടൊവി @ 2022

കരട് തയാറാക്കിയത് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ചതിന് വ്യത്യസ്തമായി ഉഭയകക്ഷി ചർച്ചയുടെ മര്യാദ കാണിച്ചില്ല. കരടിലുള്ളത് തൊഴിലാളി വിരുദ്ധ നയങ്ങൾ. പ്രശ്നം ന്യായമായി പരിഹരിക്കണം എന്ന സർക്കാർ തീരുമാനം മാനേജ്‌മന്റ് അനുവദിക്കുന്നില്ല. ശമ്പള വിതരണം വൈകുന്നത് ഇനി അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. മാനേജ്‌മന്റ് പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ സമരം ശക്തമാകുമെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.

Story Highlights : opposition-party-against-ksrtc-management-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here