Advertisement

ട്രെയിനിൽ പൊലീസുകാരൻ യാത്രക്കാരനെ മർദിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ചു

January 3, 2022
Google News 1 minute Read

കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസിപിക്ക് അന്വേഷണ ചുമതലയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ . ഇളങ്കോ അറിയിച്ചു. സംഭവത്തിൽ റെയിൽ വേ പൊലീസും അന്വേഷണം ആരംഭിച്ചതായി
സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

ഇതിനിടെ യാത്രക്കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ടി ടി ഇ റിപ്പോർട്ട് നൽകി. പാലക്കാട് ഡിവിഷണൽ മാനേജർക്കാണ് ടി ടി ഇ കുഞ്ഞഹമ്മദ് റിപ്പോർട്ട് നൽകിയത്. പൊലീസ് ഇടപെട്ടത് യാത്രക്കാരായ സ്ത്രീകളുടെ സ്ത്രീകളുടെ പരാതിയെ തുടർന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read Also :വീണ്ടും പൊലീസിന്റെ ക്രൂരമര്‍ദനം; ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ പുറത്ത്

സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്‌ഐ പ്രമോദ് രംഗത്തെത്തി.

Story Highlights : police brutality in maveli express

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here