ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 27 റണ്‍സ് ലീഡ്, ശാര്‍ദുലിന് ഏഴുവിക്കറ്റ്

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 229 റണ്‍സിന് പുറത്തായി. 27 റണ്‍സിന്റെ ലീഡ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദുല്‍ ഠാക്കൂര്‍ ഏഴുവിക്കറ്റ് വീഴ്ത്തി കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചു.
ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത ഠാക്കൂര്‍ വാണ്ടറേഴ്സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിനുമൊപ്പമെത്തി. 2010-2011ല്‍ കേപ്‌ടൗണില്‍ 120 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗിന്‍റെ ബൗളിംഗായിരുന്നു ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഒരു ഇന്ത്യന്‍ ബൗളറുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.
Read Also : കുട്ടികൾക്കായുള്ള വാക്സിനേഷൻ ഇന്നുമുതൽ; മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് അടുത്തയാഴ്‌ച
ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പീറ്റേഴ്‌സണും എല്‍ഗറും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 74 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മത്സരം ഇന്ത്യയില്‍ നിന്ന് കൈവിട്ടുപോകുമെന്ന് തോന്നിച്ച സമയത്ത് ശാര്‍ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 17.5 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് ശാര്‍ദുല്‍ ഏഴുവിക്കറ്റെടുത്തത്. ഷമി മൂന്നുവിക്കറ്റ് നേടിയപ്പോള്‍ ബുംറ ഒരു വിക്കറ്റ് വീഴ്ത്തി.
Story Highlights : india-vs-south-africa-2nd-test-day-2-live-updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here