Advertisement

അഹ്മദാബാദ് ഫ്രാഞ്ചൈസി മുഖ്യ പരിശീലകനായി ആശിഷ് നെഹ്റ; ഗാരി കേസ്റ്റൺ ഉപദേഷ്ടാവ്

January 4, 2022
Google News 2 minutes Read
ipl nehra ahmadabad coach

ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ഫ്രാഞ്ചൈസികളിൽ ഒന്നായ അഹ്മദാബാദിൻ്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്റ്റൺ ഉപദേഷ്ടാവാകും. മുൻ ഇംഗ്ലണ്ട് താരം വിക്രം സോളങ്കിയാണ് ക്രിക്കറ്റ് ഡയറക്ടർ. ബിസിസിഐയുടെ അനുമതി ലഭിച്ചുകഴിഞ്ഞാൽ ഫ്രാഞ്ചൈസി ഇക്കാര്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. (ipl nehra ahmadabad coach)

ആശിഷ് നെഹ്റയും ഗാരി കേസ്റ്റണും മുൻപ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. നെഹ്റ ടീം ബൗളിംഗ് പരിശീലകനായിരുന്നപ്പോൾ കേസ്റ്റൺ മുഖ്യ പരിശീലകനായിരുന്നു. 2011 ഏകദിന ലോകകപ്പിൽ കേസ്റ്റൺ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചപ്പോൾ നെഹ്റ ടീമിൽ കളിച്ചിരുന്നു.

അതേസമയം, ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി സിംബാബ്‌വെയുടെ മുൻ സൂപ്പർ താരം ആൻഡി ഫ്ലവറിനെ നിയമിച്ചിരുന്നു. പഞ്ചാബ് കിംഗ്സിൻ്റെ സഹ പരിശീലകനായിരുന്ന താരം കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ആൻഡി ഫ്ലവറിനൊപ്പം ന്യൂസീലൻഡിൻ്റെ മുൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മുൻ പരിശീലകനുമായ ഡാനിയൽ വെട്ടോറിയെയും സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഒടുവിൽ വെട്ടോറിയെ മറികടന്ന് ഫ്ലവർ ടീം പരിശീലകനാവുകയായിരുന്നു.

Read Also : സ്റ്റെയിൻ, മുരളീധരൻ, ലാറ; സൺറൈസേഴ്സിന് സൂപ്പർ സ്റ്റാർ പരിശീലക സംഘം

സൺറൈസേഴ്സ് ഹൈദരാബാദ് തകർപ്പൻ പരിശീലക സംഘത്തെയാണ് പ്രഖ്യാപിച്ചത്. ഡെയിൽ സ്റ്റെയിൻ, മുത്തയ്യ മുരളീധരൻ, ബ്രയാൻ ലാറ എന്നിവരൊക്കെ സംഘത്തിലുണ്ട്. ഐപിഎൽ അടുത്ത സീസണിലേക്കുള്ള മെഗാ സീസണിലേക്ക് മുന്നോടി ആയാണ് സൺറൈസേഴ്സ് പരിശീലക സംഘത്തെ പ്രഖ്യാപിച്ചത്.

അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദ് തകർപ്പൻ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഡെയിൽ സ്റ്റെയിൻ, മുത്തയ്യ മുരളീധരൻ, ബ്രയാൻ ലാറ എന്നിവരൊക്കെ സംഘത്തിലുണ്ട്. ഐപിഎൽ അടുത്ത സീസണിലേക്കുള്ള മെഗാ സീസണിലേക്ക് മുന്നോടി ആയാണ് സൺറൈസേഴ്സ് പരിശീലക സംഘത്തെ പ്രഖ്യാപിച്ചത്.

മുൻ ഓസീസ് താരവും കെകെആർ, ആർസിബി ക്ലബുകളുടെ പരിശീലകനുമായിരുന്ന സൈമൻ കാറ്റിച്ച് സഹപരിശീലകനാവും. മുൻപ് കൊൽക്കത്തയുടെ സഹപരിശീലകനായിരുന്ന കാറ്റിച്ച് 2019 മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലകനായും സേവനമനുഷ്ടിച്ചു. കഴിഞ്ഞ സീസണിൻ്റെ പകുതിയിൽ കാറ്റിച്ചിനെ ആർസിബി പുറത്താക്കി.

ദക്ഷിണാഫ്രിക്കയുടെയും സൺറൈസേഴ്സിൻ്റെയും മുൻ താരം ഡെയിൽ സ്റ്റെയിൻ പേസ് ബൗളിംഗ് പരിശീലകനാണ്. മുൻ ഇന്ത്യൻ താരം ഹേമങ് ബദാനി ഫീൽഡിംഗ് പരിശീലകൻ. കഴിഞ്ഞ സീസണുകളിൽ ഫ്രാഞ്ചൈസിക്കൊപ്പമുണ്ടായിരുന്ന ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ സ്ഥാനം നിലനിർത്തി. മുരളി സ്പിൻ ബൗളിംഗ് പരിശീലകനാണ്. വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയാണ് ബാറ്റിംഗ് പരിശീലകൻ.

Story Highlights : ipl ashish nehra ahmadabad coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here