Advertisement

വിമാനത്താവളത്തിൽ തോക്കുമായി പിടിയിലായ സംഭവം; കെഎസ്ബിഎ തങ്ങൾ റിമാൻഡിൽ

January 4, 2022
Google News 1 minute Read
ksba thangal remand

കോയമ്പത്തൂർ വിമാനത്താവളത്തിൽ തോക്കുമായി പിടിയിലായ സംഭവത്തിൽ കോൺഗ്രസ് നേതാവ് റിമാൻഡിൽ. കെഎസ്ബിഎ തങ്ങളെ 14 ദിവത്തേക്ക് റിമാൻഡ് ചെയ്തു. കോയമ്പത്തൂർ മജിസ്‌ട്രേറ്റാണ് റിമാൻഡ് ചെയ്തത്. കെഎസ്ബിഎ തങ്ങളെ പൊള്ളച്ചി സബ് ജയിലിലേക്ക് മാറ്റും. ( ksba thangal remand )

കോയമ്പത്തൂർ വിമാനത്താവളത്തിൽ തോക്കുമായി പിടിയിലായ പാലക്കാട് ഡിസിസി വൈസ് പ്രസിഡൻറ് കെഎസ്ബിഎ തങ്ങളുടെ അറസ്റ്റ് കോയമ്പത്തൂർ പീളെ മേട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് കേസ്.
3 മുതൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. നാളെ ജാമ്യാപേക്ഷ നൽകുമെന്ന് കെഎസ്ബിഎ തങ്ങളുടെ അഭിഭാഷകൻ പി.ടി അജ്മൽ പറഞ്ഞു.

Read Also : പട്ടാമ്പിയില്‍ കോണ്‍ഗ്രസിലെ പോര് തുടരുന്നു; സ്ഥാനാര്‍ത്ഥിയാകാന്‍ കത്തയച്ചിട്ടില്ലെന്ന് കെഎസ്ബിഎ തങ്ങള്‍

ഇന്ന് പുലർച്ചെയാണ് ബംഗളൂരുവിലേക്ക് പോകാനായി തങ്ങൾ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്. പരിശോധനയിൽ ബാഗിനുള്ളിൽ നിന്നും തോക്കും ഏഴു തിരകളും കണ്ടെത്തി. കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായ തോക്കാണെന്ന് പിന്നീട് കണ്ടെത്തി. വസ്ത്രങ്ങൾ തോക്കിരുന്ന പെട്ടിയിൽ അറിയാതെ വച്ചു പോയതാണെന്നാണ് തങ്ങൾ നൽകിയ മൊഴി.

Story Highlights : ksba thangal remand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here